ഒരാള്‍ ഹിന്ദുവെങ്കില്‍ അയാള്‍ രാജ്യസ്​നേഹിയായിരിക്കും; ഗാന്ധിജിയുടെ ധര്‍മ്മത്തെ പരാമര്‍ശിച്ച്‌​ ഭാഗവത്​

ന്യൂഡല്‍ഹി: ഒരാള്‍ ഹിന്ദുവാണെങ്കില്‍ അയാള്‍ തീര്‍ച്ചയായും രാജ്യ​സ്​നേഹിയുമായിരിക്കുമെന്ന്​ ആര്‍.എസ്​.എസ്​ തലവന്‍ മോഹന്‍ഭാഗവത്​. ഗാന്ധിജി​യുടെ ധര്‍മത്തെ പരാമര്‍ശിച്ചാണ്​ മോഹന്‍ ഭാഗവതിന്‍റെ പ്രസ്​താവന. ജെ.കെ ബജാജും എം.ഡി ശ്രീനിവാസും ചേര്‍ന്ന്​ എഴുതിയ ​’മേക്കിങ്​ ഓഫ്​ എ ഹിന്ദു പാട്രിയോട്ട്’​ പ്രകാശനവേളയിലാണ്​ ഭാഗവതിന്‍റെ പരാമര്‍ശം.

ധര്‍മവും രാജ്യസ്​നേഹവും വ്യതസ്​തമല്ല. ധര്‍മത്തില്‍ നിന്നാണ്​ രാജ്യസ്​നേഹമുണ്ടാവുന്നതെന്ന്​ ഗാന്ധിജി പറഞ്ഞിട്ടുണ്ട്​. ആത്​മീയതിയില്‍ നിന്നാണ്​ ഗാന്ധിജിയുടെ രാജ്യസ്​നേഹവം ഉണ്ടാവുന്നത്​. ധര്‍മം എന്ന്​ പറയുന്നത്​ മതം മാത്രമല്ല. അതിനേക്കാളും വിശാലമായ അര്‍ഥത്തില്‍ വരുന്ന ഒന്നാണ്​.

ഹിന്ദുവിന്​ ഒരിക്കലും രാജ്യവിരുദ്ധരാവാന്‍ സാധിക്കുകയില്ല. രാജ്യത്തെ സ്​നേഹിക്കുകയെന്നാല്‍ ഭൂമിയെ മാത്രമല്ല സ്​നേഹിക്കുന്നത്​. നദികള്‍, സംസ്​കാരം, പാരമ്ബര്യം എന്നിവ​െയല്ലാത്തിനോടുമുള്ള ഇഷ്​ടമാണ്​ രാജ്യസ്​നേഹമെന്നും ഭാഗവത്​ പറഞ്ഞു.