ഒളിമ്പിക്‌സ്‌ യോ​ഗ്യത നേടിയ സാജന്‍ പ്രകാശിന് അഭിനന്ദനവുമായി മോഹന്‍ലാല്‍

ഒളിമ്പിക്‌സ്‌ യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. സാജന്‍ കേരളീയനാണ് എന്നത് നേട്ടത്തില്‍ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്ന് താരം പറയുന്നു. സാജന്‍ പ്രകാശിന്റെ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘ഒളിമ്പിക്‌സില്‍ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ സാജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍. കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് താങ്കള്‍ എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാന്‍ മറ്റൊരു കാരണമാകുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.