ഡിവോഴ്സ് ചെയ്യുന്നതിനുമുമ്പ് ഈശോയോട് ചോദിക്കണം, ഈശോ യെസ് പറഞ്ഞാൽ നു ഒക്കെ- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി. വിവാഹശേഷം ചെന്നൈയിൽ കുടുംബ ജീവിതം നയിക്കുന്നതിനിടയിലും താരം സിനിമയെ ഏറെ സ്നേഹിച്ചു. അതോടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. വേഷത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം, മോഹൻലാലിന്റെ ഇന്നത്തെ ചിന്താവിഷയത്തിൽ ചെറിയൊരു വേഷം ചെയ്തു. അവസാനമായി 2011 സുരേഷ് ഗോപി ചിത്രം കളക്ടറിലെ മേയർ വേഷവും ശ്രദ്ധനേടി.

മോഹിനിയെ അടുത്തകാലത്തായി നമ്മൾ പല ടെലിവിഷൻ ഷോകളിലും കണ്ടിരുന്നു. മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീനയായി മതംമാറി സുവിശേഷ പ്രചരണരംഗത്ത് സജീവമാണ് ഈ അഭിനേത്രി ഇപ്പോൾ. പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വാക്കുകളിങ്ങനെ, ഞാൻ പണ്ടും സ്പിരിച്ച്വലായിരുന്നു. ഈശോയോട് എനിക്കൊരു പ്രണയം തോന്നിയപ്പോൾ ഇനി എനിക്ക് ആരും വേണ്ടയെന്നും തോന്നിയിരുന്നു. സ്പിരിച്വലി എനിക്ക് ഈശോ മാത്രം മതിയെന്നുമുള്ള ഡിസിഷനിലേക്ക് ഞാൻ എത്തി കഴിഞ്ഞപ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു എന്റെ ജീവിതത്തിൽ.’

എല്ലാവരുടെ ജീവിതത്തിലും എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകും. എന്റെ ജീവിതത്തിൽ കല്യാണം കഴിക്കുന്നത് വരെ ഒരു പ്രോബ്ലവും ഉണ്ടായിരുന്നില്ല. എല്ലാം സ്മൂത്തായിരുന്നു. എങ്ങനെയാണ് കരയുന്നതെന്ന് പോലും അറിയില്ലായിരുന്നു. വേദനയും എന്താണെന്ന് അറിയില്ലായിരുന്നു. ഒരു ഡിഫികൽടിയും ഉണ്ടായിരുന്നില്ല

‘കൂടോത്രം എന്ന് പറയുന്നത് സത്യമാണ്. ലോകത്തിൽ നല്ല സ്പിരിറ്റ്സുണ്ടെങ്കിൽ ചീത്ത സ്പിരിറ്റ്സുമുണ്ട്. ആരോ എനിക്ക് കൂടോത്രം ചെയ്തു. ഭരതുമായുള്ള എന്റെ കല്യാണം പൊളിയാൻ വേണ്ടിയെന്ന് ഒരു അച്ചൻ എനിക്ക് പറഞ്ഞ് തന്നു.’ ‘ഡിവോഴ്സ് ചെയ്യുന്നത് എളുപ്പമാണ്‌… പക്ഷെ ചെയ്യും മുമ്പ് ഈശോയോട് ചോദിക്കൂ… ഈശോ യെസ് പറഞ്ഞാൽ ഡിവോഴ്സായിക്കോളൂവെന്ന് അച്ചൻ എന്നോട് പറഞ്ഞു. പിന്നെ ഞാൻ ആലോചിച്ചു. പ്രാർഥിച്ചു. പ്രാർഥിച്ച് കുടുംബജീവിതം തിരികെ കിട്ടി. കൂടോത്രം മാറി

ഡിവോഴ്സ് ചെയ്യുന്നത് എളുപ്പമാണ്‌… പക്ഷെ ചെയ്യും മുമ്പ് ഈശോയോട് ചോദിക്കൂ… ഈശോ യെസ് പറഞ്ഞാൽ ഡിവോഴ്സായിക്കോളൂവെന്ന് അച്ചൻ എന്നോട് പറഞ്ഞു. പിന്നെ ഞാൻ ആലോചിച്ചു. പ്രാർഥിച്ചു. പ്രാർഥിച്ച് കുടുംബജീവിതം തിരികെ കിട്ടി. കൂടോത്രം മാറി. ത്രില്ലർ സിനിമയെടുക്കാനുള്ളത് എന്റെ ജീവിതത്തിലുണ്ട്’ മോഹിനി പറഞ്ഞു. കൈനിറയെ സമ്പാദ്യം ഉണ്ടായിട്ടും അനുയോജ്യനായ ഒരാളെ വിവാഹം കഴിച്ചിട്ടും അയാളെ ഉൾക്കൊള്ളാനോ ജീവിതത്തിൽ സുഖമോ സംതൃപ്തിയോ കണ്ടെത്താനോ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് മോഹിനി പറഞ്ഞതായി റിപ്പോർട്ടുണ്ടിയിരുന്നു. അത് തന്റെ കുഴപ്പമല്ലെന്നും ഏതോ പിശാചിന്റെ കളിയാണെന്നും ക്രിസ്തുമതം സ്വീകരിച്ച് ഭക്തി മാർ​ഗത്തിൽ വന്നതോടെ അത് മാറിയതായും നടി പ്രഭാഷണങ്ങളിൽ അടക്കം മുമ്പ് പലതവണ പറയുകയും ചെയ്തിരുന്നു.