ഇസ്രായേൽ പകച്ചു നിന്ന നിമിഷങ്ങൾ, ശേഷം കൊടുങ്കാറ്റ്, ഭീകരർ 24 ഇസ്രായേലികളെ വധിച്ചു

ഇസ്രായേലിൽ നുഴഞ്ഞ് കയറിയ ഹമാസ് ഭീകരന്മാർ ഇസ്രായേലികളേ കൂട്ടകൊല നടത്തി. ഞടുക്കുന്ന വിവരങ്ങൾ ആണ്‌ വരുന്നത്. ഇതിനകം 24ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ടു. ഏറ്റവും ഭയാനകം അല്ലെങ്കിൽ അമ്പരപ്പിക്കുന്നത് എന്ന് പറയാവുന്നത് ഇസ്രായേലിന്റെ സൈനീക ജനറലെ പലസ്തീനികൾ പിടികൂടി. ഇസ്രായേലിന്റെ 3 ഉന്നത ഉദ്യോഗസ്ഥരെ ഹമാസ് ഭീകരന്മാർ പിടികൂടി ബന്ധികളാക്കി. അവരുടെ വീഡിയോ ഹമാസ് പോരാളികൾ പ്രസിദ്ധപ്പെടുത്തി. ഉഗ്രമായ റോക്കറ്റ് ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്തുകൊണ്ട് ശനിയാഴ്ച ഫലസ്തീനിലെ ഹമാസിനെതിരെ ഇസ്രായേൽ ഇപ്പോൾ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്‌. ഗാസയിലെ നാശങ്ങൾ എന്തെന്ന് പോലും അറിയില്ല. ഇസ്രായേലിൽ നിന്നും മലയാളികൾ അടക്കം ഉള്ളവരോട് വിവരങ്ങൾ പുറത്തേക്ക് നല്കരുത് എന്ന് സൈനീക ഉത്തരവ് ഉണ്ട്. ഇസ്രായേലിൽ നിന്നും വിവരങ്ങൾ പുറത്ത് പോകുന്നത് നിങ്ങളുടെ പോലും ജീവൻ അപകടത്തിലാക്കും എന്നും അറിയിപ്പുണ്ട്

ഇസ്രായേലിന്റെ 3 സൈനീക ഉദ്യോഗസ്ഥരെ ഹമാസ് പിടികൂടിയതും സൈനീക ജനറലെ ബന്ദിയാക്കിയതും ഹമാസിനു മേലുള്ള പോർവിളിയുടെ കാഠിന്യം കൂട്ടും. ശരിക്കും ഹമാസ് കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്‌. ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നത് തുടരുകയാണ്‌. ഈ യുദ്ധത്തിൽ നിരപരാധികൾ മരിക്കാൻ ഏറെ സാധ്യതയുണ്ട്. കാരണം പതിവ് പോലെ ഇസ്രായേലിൽ മിസൈൽ ഇട്ട ശേഷം ഹമാസ് ഭീകരന്മാർ ഗാസയിലേ ജനവാസ കേന്ദ്രങ്ങളിലാണ്‌ ഒളിക്കുന്നത്. ജനങ്ങളേ പരിചയാക്കുകയാണ്‌. എന്നാൽ ഇക്കുറി ഇസ്രായേൽ ജനങ്ങളേ പരിചയാക്കിയാലും രാജ്യം സംരക്ഷിക്കാൻ വലിയ കടും കൈയ് ചെയ്തേക്കും.

ഇസ്രായേൽ സരിക്കും ഇത്തരം ഒരാക്രമണം പ്രതീക്ഷിച്ചില്ല. കാരണം ഇസ്രായേലിൽ സാബത്ത് ദിനമായിരുന്നു. എല്ലാവരും മതപരമായ ജൂതന്മാരുടെ സാബത്ത് ആചരണത്തിൽ മുഴുകിയപ്പോൾ ആയിരുന്നു അതിർത്തിയിലെ വേലികൾ ബുൾഡോസറിനു ഇടിച്ച് നിരത്തി ഹമാസ് ഭീകരന്മാർ ഉള്ളിലേക്ക് കയറിയതും 5000ത്തോളം റോകരുകൾ അയച്ചതും. തന്റെ രാജ്യം യുദ്ധത്തിലാണെന്നും ഹമാസ് അഭൂതപൂർവമായ വില നൽകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. “ഇസ്രായേൽ പൗരന്മാരേ, ഞങ്ങൾ യുദ്ധത്തിലാണ്. ഇതൊരു ഓപ്പറേഷൻ മാത്രമല്ല ശത്രു ഉന്മൂലനവും നമ്മുടെ വിജയവും ആയിരിക്കും. നമ്മൾ ഇന്നുവരെ കാണാത്ത വിജയം ആയിരിക്കും ഈ യുദ്ധത്തിന്റെ അവസാനം എന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.നമ്മുടെ ഓരോ പൗരന്റെ ജീവനും അവർ ചിന്തിയ ഓരോ തുള്ളി ചോരക്കും നമ്മൾ കണക്ക് ചോദിക്കും. മറുപടി പറയിപ്പിച്ച് എതിരാളികളേ വേട്റ്റയാടി ശിക്ഷിക്കും എന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഹമാസ് ഭീകരർ ഇസ്രായേലി സൈനികരെ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ഇസ്രയേലി പൗരന്മാരെ വധിച്ചതിന്റെയും ബന്ദികളാക്കിയതിന്റെയും ക്രൂര ദൃശ്യങ്ങൾ ഹമാസ് ഭീകരർ പുറത്തു വിടുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി. ഗാസയിൽ നിന്നും ഹമാസ് ഭീകരർ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അറിയിച്ചു. ഇസ്രയേലിലെ മതാഘോഷങ്ങളുടെ സമാപന ദിവസത്തിലാണ് ഭീകരാക്രമണം. അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. ജനങ്ങളെ നമ്മൾ യുദ്ധം ചെയ്യുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇസ്രയേലി പൗരന്മാർ ആഘോഷം നടത്തുന്നതിനിടെയാണ് ഹമാസ് ഭീകരർ ആക്രമണം നടത്തിയത്. ‌

ഗാസയിലെ ഹമാസ് ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ശക്തമായ ആക്രമണം നടത്തികൊണ്ടിരിക്കുകയാണിപ്പോൾ. ദക്ഷിണ ഇസ്രയേൽ ആക്രമിച്ച ഹമാസ് ഭീകരർ സാധാരണക്കാരെ കൂട്ടക്കുരുതി നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വാഹങ്ങളിലെത്തിയ തോക്കു ധാരികൾ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അൽ അഖ്‌സ സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷൻ വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാൻഡർ മുഹമ്മദ് അൽ ഡെയ്ഫ് റിക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിൽ അറിയിച്ചു. അതേസമയം, ഗാസ മുനമ്പിന് സമീപം താമസിക്കുന്ന ഇസ്രയേൽ പൗരന്മാരോട് വീടുകളിൽ കഴിയാൻ ഐ.ഡി.എഫ്. നിർദേശിച്ചു.