കമറുദ്ദീന് കുരുക്ക് മുറുകുന്നു, എംഎൽഎയ്ക്ക് എതിരെ 7 കേസുകൾ കൂടി,ഇതോടെ 63 വഞ്ചന കേസുകൾ

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധി കേസുകളാണ് എംഎൽഎ എം.സി കമറുദ്ദീനെതിരെ ഉയർന്ന് വന്നിരിക്കുന്നത്. ഓരോ ദിനം കഴിയും തോറും എംഎൽഎയ്ക്കെതിരായ കേസുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 7 വഞ്ചനാ കേസുകൾ കൂടി എംഎൽഎയ്കകെതിരെ രജസിറ്റർ ചെയ്തിരിക്കുകയാണ്. ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തു.

കമറുദ്ദീൻ എംഎൽഎയുടെയും ജ്വല്ലറി എം.ഡിയായ പൂക്കോയ തങ്ങളുടെയും പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ എംഎൽഎയ്ക്കെതിരെ 63 വഞ്ചന കേസുകളായിരിക്കുകയാണ്. അതേസമയം മറ്റൊരു ആരോപണവുമായി എസ്എഫ്ഐയും രംഗത്ത് എത്തിയിരിക്കുകയാണ്. കമറുദ്ദീൻ ചെയർമാനായ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസസ് കോളേജിൻറെ പേരിൽ 85 പേരിൽ നിന്ന് 5 ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് ഒന്നും തിരിച്ച് നൽകിയില്ലെന്നാണ് ആരോപണം.