ഇന്നു മുതൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരുന്നു. ഇതോടെ ലോക്ക്ഡൌണിൻറെ ആദ്യക്ഘട്ടത്തിൽ നിലവിൽ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകളാണ് സംസ്ഥാനം നടപ്പിലാക്കുന്നത്. എന്നാൽ സ്ക്കൂളുകൾ തുറക്കില്ല. അതേസമയം തന്നെ ഇനി മുതൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസമായിരുന്ന ക്വാറൻറീൻ നേർ പകുതിയാക്കി 7 ദിവസം ആക്കി മാറ്റിയിരിക്കുകയാണ്.

കേരളത്തിൽ കൊവിഡ് കേസുകൾ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ലോക്ക്ഡൌണിൽ ഇളവുകൾ വരുത്തുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് കാട്ടിയാണ് സർക്കാർ ജീവനക്കാർ ജോലിക്കെത്തുന്നതിനുള്ള നിയന്ത്രണം നീക്കിയത്. ഇനിമുതൽ 100 ശതമാനം ജീവനക്കാരും ഓഫസിലെത്തണം.ഹോട്ടലുകളിൽ പാഴ്സലിന് മാത്രം അനുമതിയുണ്ടായിരുന്നത് മാറ്റി ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയുണ്ട്.