പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉപേക്ഷിച്ച് മൂന്നാമതും ഒളിച്ചോടിയ യുവതി അറസ്റ്റിൽ

കുഞ്ഞുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു. പാലക്കാട് പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയ യുവതിയെ പോലീസ് പിടികൂടി. കോട്ടപ്പുറം കണ്യാർകാവ് പൂവത്തിൻചുവട്ടിൽ മുപ്പത്തിമൂന്നുകാരിയായ ദിവ്യയെയാണ്അറസ്റ്റ് ചെയ്തത്. ഇതിനുമുമ്പ് രണ്ട് തവണ യുവതി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. മൂന്നാം തവണ പോലിസ് പിടികൂടുകയായിരുന്നു.

കുഞ്ഞുങ്ങളുടെ ഭാവി ആശങ്കയിലാകുന്നതിനാൽ പഞ്ചായത്തിൽവെച്ചു നടന്ന ഒത്തുതീർപ്പുചർച്ചയിൽ ഭർത്താവും ദിവ്യയും ഒരുമിച്ചു ജീവിതം തുടരാൻ തന്നെ തീരുമാനിച്ചിരുന്നു. പിന്നീട് പ്രശ്‌നങ്ങളില്ലാതെ ജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് ദിവ്യ മൂന്നാമതും ഒളിച്ചോടുന്നത്.
കഴിഞ്ഞ ഒക്ടോബർ 31 മുതലാണ് ദിവ്യയെ കാണാതായത്. ദിവ്യയെ കാണാതായതിനെ തുടർന്ന് ഭർത്താവും ചൈൽഡ് ലൈൻ പ്രവർത്തകരും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം, ഇപ്രാവശ്യം ചൈൽഡ്‌ലൈനിന്റെ ഉൾപ്പടെ പരാതി പോലീസിൽ ഉണ്ടായിരുന്നതിനാൽ യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണപുരം സിഐ കെഎം ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ദിവ്യയെ ചൊവ്വാഴ്ച മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കും.