ദൈവം തന്നെ അപ്രതീക്ഷിതമായ ഗിഫ്റ്റാണ് വാവ, ​ഗർഭകാല വിശേഷങ്ങളുമായി യുവയും മൃദുലയും

ആരാധകരുടെ പ്രിയ താര ജോഡികളാണ് മൃദുല വിജയിയും യുവകൃഷ്ണയും. മിനിസ്‌ക്രീനിലൂടെ ആരാധകരുടെ പ്രിയങ്കരരായ ഇവർ കഴിഞ്ഞ വർഷം ജൂലൈ എട്ടിനായിരുന്നു വിവാഹിതർ ആയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും ജീവിതത്തിലെ പുതിയ ഓരോ വിശേഷങ്ങളും സന്തോഷ വാർത്തകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്.

ഇപ്പോഴിതാ, ആ വലിയ കാത്തിരിപ്പിനു നടുവിൽ നിന്നു കൊണ്ട് മൃദുലയും യുവയും വിഡിയോയുമായി എത്തുകയാണ്. തങ്ങളെ സംബന്ധിച്ചടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു കുഞ്ഞാവ എത്തുന്നു എന്ന സന്തോഷ വാർത്തയെന്ന് മൃദലുയും യുവയും പറയുന്നു. അച്ഛനാകാൻ പോകുന്നു എന്നറിഞ്ഞപ്പോഴുണ്ടായ ഫീൽ എന്തായിരുന്നു എന്നാണ് ആരാധകരിൽ ഒരാൾ ഇരുവരോടും ചോദിച്ചത്. ദൈവം തന്നെ അപ്രതീക്ഷിതമായ ഗിഫ്റ്റായിരുന്നു വാവയുടെ വരവെന്ന് യുവ പറയുന്നു. ഒട്ടും പ്ലാൻ ചെയ്തിരുന്നില്ല. പക്ഷേ വാവയുടെ വരവ് ശരിക്കും ബ്ലെസിങ്ങായിരുന്നുവെന്നു മൃദുലയും പറയുന്നു.

അമ്മയാകാൻ പോകുന്നു എന്നറിഞ്ഞതിനു പിന്നാലെ മൃദുല സീരിയലിൽ നിന്നും പിൻമാറി. അതിനെ വളച്ചൊടിച്ചവരോട് മറുപടിയും മൃദുലയും യുവയും പറയുന്നു. ‘മൂഡ് സ്വിങ്സ് ആണ് മൃദുലയിൽ വന്ന പ്രധാന മാറ്റം. ഭക്ഷണം കഴിക്കാൻ വല്ലാത്ത ബുദ്ധിമുട്ടുണ്ട്. ഒന്നിന്റെയും സ്മെൽ പിടിക്കുന്നില്ല. എന്റെ സ്മെല്ലും പിടിക്കുന്നില്ല.’

ജൂലൈയിലായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. അതേസമയം മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയയും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പാർവതിയുടെ ബേബി ഷവർ ചടങ്ങ് നടന്നത്. ചടങ്ങിൽ മൃദുല സജീവ സാന്നിധ്യമായി തന്നെയുണ്ടായിരുന്നു.