ദേശീയപാതയിലെ കുഴികള്‍ക്ക് ഉത്തരവാദികല്‍ കരാറുകാരാണെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം. ദേശീയ പാതയിലെ കുഴികള്‍ക്ക് ഉത്തരവാദികല്‍ കരാറുകാരാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റീയാസ്. അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ തയ്യാറല്ലാത്ത കരാറുകാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് റീയാസ് ആവശ്യപ്പെട്ടു.

ദേശീയപാതിയിലെ പ്രശ്‌നത്തിന് സംസ്ഥാന സര്‍ക്കാരിന് ഇടപെടുവാന്‍ കഴിയില്ല. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ തയ്യാറാകാത്ത കരാറുകാരെ കേന്ദ്രസര്‍ക്കാര്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണം. ഇത്തരക്കാരെ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ മറച്ച് പിടിക്കുവാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അങ്കമാലിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുഴിയില്‍ വീണ് മരിച്ചസംഭവത്തില്‍ പോലീസ് കേസ് എടുക്കും ദേശീയപാത അതോറിറ്റിയും കരാറുകാരനും പ്രതിയാകുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ എ ഹാഷിമാണ് (52) മരിച്ചത്. ഹോട്ടല്‍ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു.