പെൺകുട്ടികൾ വാങ്ക് വിളിക്കില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു- അനശ്വര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ.കാലു കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചു എന്ന് ആരോപിച്ച് സൈബർ ആങ്ങളമാരുടെ വൻ സൈബർ ആക്രമണത്തിനും ഉപദേശത്തിനുമാണ് അനശ്വര ഇരയായത്. സൈബർ ആക്രമണം രൂക്ഷമായതോടെ താരത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തി.

ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, വാങ്കിന്റെ കഥയാണ് ആദ്യം കേട്ടത്. കഥ കേട്ട് കഴിഞ്ഞപ്പോൾ കുഴപ്പമില്ലെന്ന് തോന്നി. പിന്നീട് കുറേ കഴിഞ്ഞാണ് സ്‌ക്രിപ്റ്റ് വായിക്കുന്നത്. പെൺകുട്ടികൾ വാങ്ക് വിളിക്കില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. അതെനിക്ക് പുതിയ അറിവാണ്. എന്റെ കുറച്ച് സുഹൃത്തുക്കളുടെ അടുത്ത് ഇതിനെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ അവർ അവരുടേതായ ചില അഭിപ്രായങ്ങൾ എന്നോട് പറഞ്ഞു.

കുറേ പെൺകുട്ടികൾക്ക് വാങ്ക് വിളിക്കണമെന്ന ആഗ്രഹമുള്ളവരുണ്ട്. അങ്ങനെ വിളിക്കേണ്ടെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അവരൊക്കെ ആഗ്രഹം പറയുന്നത് കേട്ടപ്പോൾ എനിക്കും അത് ഇഷ്ടമായി തുടങ്ങി. അങ്ങനെയാണ് ആ സിനിമ കൊള്ളാമെന്ന് തോന്നിയതും അത് ഏറ്റെടുക്കാമെന്ന് തീരുമാനിച്ചതും

ആദ്യമൊന്നും വാങ്ക് വിളിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ അത് വിളിക്കുമ്പോൾ അതിന്റെ അർഥമെന്താണെന്നും അത്രത്തോളം ആഴം അതിനുണ്ടെന്ന് അറിയാമെന്നും നടി സൂചിപ്പിച്ചു. പിന്നെ ഇങ്ങനൊരു സബ്ജക്ട് ആയത് കൊണ്ട് സിനിമ ഏറ്റെടുക്കുമ്പോൾ ഒരു ടെൻഷൻ ഉണ്ടായിരുന്നു. സിനിമയുടെ റിലീസിന്റെ സമയത്ത് ആൾക്കാർ ഇതിനെ എങ്ങനെയെടുക്കുമെന്ന സംശയം എനിക്ക് വന്നു. പക്ഷേ വരേണ്ട മാറ്റമാണെന്ന് മനസിലായി

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ’ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.തുടർന്ന്’എവിടെ’,’തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ ജിബു ജേക്കബ് ടീമിന്റെ’ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചു. പിന്നീടിങ്ങോട്ട് തണ്ണീർമത്തൻദിനങ്ങൾ, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങി സ്‌കൂൾ, കോളേജ് കഥ പറയുന്ന ചിത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട റോളിൽ നടി അഭിനയിച്ചിരുന്നു. ഏറ്റവും പുതിയതായി മൈക്ക് എന്ന സിനിമയുമായിട്ടെത്തുകയാണ് അനശ്വര.