വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തില്‍ താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍ പിടിയില്‍

മലപ്പുറം. താനൂരില്‍ വെച്ച് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിയെ പിടികൂടി. കേസില്‍ താനൂര്‍ സ്വദേശിയായ മുഹമ്മദ് റിസ്വാനാണ് പിടിയിലായത്. വന്ദേഭാരതില്‍ കല്ല് എറിഞ്ഞില്ലെന്നും പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ ട്രെയിനില്‍ കൊള്ളുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞു.

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത് അബദ്ധം പറ്റിയതാണെന്നാണ് പ്രതിയുടെ മൊഴി. കുളിക്കുന്നതിനിടെ സംഭവിച്ചതാണെന്നും മനപൂര്‍വം ചെയ്തതല്ലെന്നും പ്രതി പറയുന്നു. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.