ദീപിക പദുക്കോണിനൊപ്പം അഭിനയിച്ച് ക്രിസ് ​ഗെയിലിന് സിനിമ കരിയറിന് തുടക്കം കുറിക്കണം, ഇനി ബോളിവുഡ് ആണ് ലക്ഷ്യം

മുംബൈ . ഐപിഎല്ലിൽ കൂറ്റൻ സ്റ്റോറുകൾ അടിച്ച് വാരിയ ക്രിക്കറ്റ് ഇതിഹാസം ക്രിസ് ​ഗെയിൽ ഇപ്പോൾ സം​ഗീത രം​ഗത്തും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ​ഇന്ത്യൻ സംഗീതഞ്ജൻ ആർക്കോ പ്രാവോ മുഖർജിക്കൊപ്പം ‘ഓ ഫാത്തിമ’ എന്ന സം​ഗീത ആൽബം ഹിറ്റായതോടെ സം​ഗീതത്തിലും സ്കോർ ചെയ്ത തിളങ്ങുകയാണ് താരം.

ഇനി ബോളിവുഡ് ആണ് ക്രിസ് ​ഗെയിൽ ലക്ഷ്യം വെക്കുന്നത്. അതും ദീപിക പദുക്കോണിനൊപ്പം അഭിനയിച്ച് കരിയർ ആരംഭിക്കണമെന്നാണ് ആ​ഗ്രഹമെന്നാണ് ക്രിസ് ​ഗെയിൽ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ. ഇന്ത്യൻ സം​ഗീതവും ജമൈക്കൻ സം​ഗീതവും കൂടിച്ചേരുന്നതാണ് ‘ഓ ഫാത്തിമ’ എന്ന സം​ഗീത വിഡിയോ ആൽബം.

ആൽബത്തിന്റെ രചനയും സം​ഗീതവും ക്രിസ് ​ഗെയിലും ആർക്കോ പ്രാവോ മുഖർജിയും ചേർന്നാണ് ഒരുക്കിയിട്ടുള്ളത്. ‘ഇന്ത്യയിലും ഐപിഎല്ലിലുമുള്ള എന്റെ ജീവിതം അവിസ്മരണീയമാണ്, സം​ഗീതത്തോടുള്ള ഇഷ്‌ടം ‘ഓ ഫാത്തിമ’ എന്ന സം​ഗീത ആൽബത്തിലൂടെ സാധ്യമായി. മികച്ച ഗാനം, മികച്ച ലൊക്കേഷനുകൾ, മികച്ച പങ്കാളിത്തം’ ക്രിസ് ​ഗെയിൽ പറഞ്ഞിരിക്കുന്നു. ‘ഭാവിയിൽ ബോളിവുഡിൽ സം​ഗീത ആൽബം ചെയ്‌താൽ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’. ക്രീസിൽ നിന്ന് ഒരു സിക്‌സ് അടിക്കുന്നത് പോലെ എളുപ്പമാകുമോ എന്നറിയില്ല, അത് കാലം പറയട്ടെ എന്നാണ് ക്രിസ് ​ഗെയിൽ പറഞ്ഞിട്ടുള്ളത്.