മുക്ത രണ്ടാമതും അമ്മയാകാനൊരുങ്ങുന്നുവോ, താരത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. തെന്നിന്ത്യയിൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കവെയാണ് നടി വിവാഹിതയായത്. ചെറുപ്രായത്തിൽ സിനിമയിൽ എത്തിയതിനാൽ മികച്ച നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത പങ്കാളി. ഇരുവർക്കും ഒരു മകളുമുണ്ട്. വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തിൽ നിന്നും മുക്ത വിട്ടു നിൽക്കുകയായിരുന്നു. അടുത്തിടെ കൂടത്തായി എന്ന സീരിയലിലൂടെ നടി അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. സീരിയലിലെ ഡോളി എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെ സീരിയൽ അവസാനിക്കുകയും ചെയ്തു.

സിനിമയിൽ ലഭിക്കാഞ്ഞ ശക്തമായ ഒരു കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്. ഇപ്പോൾ പുതുവർഷത്തിൽ മുക്തയ്ക്കു മറ്റൊരു സന്തോഷം കൂടി പറഞ്ഞറിയിക്കാനുണ്ട്. ആ സന്തോഷത്തിന്റെ ചിത്രമാണ് ഇപ്പോൾ ആരാധകരുമായി താരം പങ്കുവെച്ചത്. ഗർഭിണിയാണ് എന്ന് തോന്നിക്കുന്ന ഒരു ചിത്രമാണ് മുക്ത പങ്ക് വച്ചത്. ചിത്രം കണ്ടതോടെ മുക്ത വീണ്ടും അമ്മയാകുന്നോ എന്ന സംശയമാണ് ആരാധകർ ഉയർത്തിയത്. എന്നാൽ വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയലിന്റെ തുടക്കം ആണ് ഇതെന്ന് മുക്ത തന്നെ പറയുന്നുണ്ട്

 

View this post on Instagram

 

A post shared by muktha (@actressmuktha)

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കവെയാണ് മുക്തയെ റിങ്കു വിവാഹം ചെയ്യുന്നത്.വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.ബാലതാരമായിട്ടാണ് എൽസ ജോർജ് എന്ന മുക്ത സിനിമയിൽ എത്തുന്നത്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്.2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി 2016ലാണ് മുക്തയ്ക്ക് മകൾ ജനിച്ചത്.