അച്ഛൻ അസുഖം വരുന്നതിനു മുൻപ് ചെയ്ത സിനിമകളിലെ ഓരോ കഥാപാത്രങ്ങളും തനിക്ക് ബൈഹാർട്ടാണ്- മുരളി ​ഗോപി

മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ​ഗോപി. ലാൽജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിന് വേണ്ടി തിരകഥ രചിക്കുകയും, പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തത് മുരളി ഗോപി ആയിരുന്നു. ‘ചാഞ്ഞു നിക്കണ’ എന്ന ഗാനവും ഈ സിനിമയിൽ അദ്ദേഹം ആലപിച്ചു.

ഇപ്പോളിതാ അച്ഛൻ ഭരത് ഗോപിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവക്കുകയാണ് മുരളി ​ഗോപി. വാക്കുകൾ, അച്ഛന്റെ സിനിമ ഒരുപാട് ആവർത്തിച്ചു കാണുന്ന ഒരു രീതിയില്ല. ഒരു സിനിമ നന്നായിട്ട് കണ്ടാൽ അത് ആയിരം തവണ കാണുന്നതിനു തുല്യമാണ്. അച്ഛൻ അസുഖം വരുന്നതിനു മുൻപ് ചെയ്ത സിനിമകളിലെ ഓരോ കഥാപാത്രങ്ങളും തനിക്ക് ബൈഹാർട്ടാണ് അത് ഒരു തവണ കണ്ടാൽ മാത്രം മതി മനസ്സിൽ കയറിപ്പറ്റും.

അച്ഛനെ അനുകരിച്ചാൽ അത് അനുകരണം മാത്രമേ ആകുള്ളൂ ഒരിക്കലും നടനമാകില്ല. അച്ഛന്റെ സിനിമയിലെ ട്രാക്ക് അല്ല തന്നെ അതിലേക്ക് തിരിച്ചത്. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രശസ്തിയോ, അതിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ വലുപ്പമോ അങ്ങനെ ഒരു നിലയിൽ അല്ല അച്ഛൻ ഞങ്ങളെ കൊണ്ടു പോയിട്ടുള്ളത്.

നടനായതിനാൽ അച്ഛൻ പത്രാസിൽ നടക്കുക്കയോ, ഒരു സിനിമ സ്റ്റാറിന്റെ മകൻ എന്നുള്ള രീതിയിൽ തങ്ങൾ മക്കളെ വളർത്തുകയോ ചെയ്തിട്ടില്ല. അച്ഛൻ അച്ഛന്റെതായ രീതിയിൽ വളരെ നോർമലായിട്ടു ജീവിച്ചിട്ടുള്ള ഒരാളാണ്. മറ്റേത് ജോലിയെയും പോലെ ഒരു ജോലിയാണ് കലാസപര്യ എന്നുള്ളത് വിശ്വസിച്ചിരുന്ന ഒരാളാണ്