സിദ്ദിഖ് കാപ്പനെ വെളുപ്പിച്ച് കൂടെ കൂട്ടി മുസ്ലീം ലീ​ഗ്

പോപ്പുലർ ഫ്രണ്ടുകാർ ഇടതാവളം ആയി മുസ്ലിം ലീഗിലേക്ക് ചേക്കേറുന്നു. കൃത്യമായ തെളിവുകൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നു. പോപ്പുലർ ഫ്രണ്ട് നേതാവും ഹത്രാസ് കലാപ കേസിൽ ഭീകര പട്ടികയിൽ ഉള്ളതും ആയ സിദ്ദിഖ് കാപ്പൻ മുസ്ലിം ലീഗിലേക്ക്. ലീഗ് കാപ്പനേ മാമോദീസ മുക്കി ഇപ്പോൾ കുളിപ്പിച്ച് വെളുപ്പിച്ച് എടുക്കുകയാണ്‌.

പോപ്പുലർ ഫ്രണ്ട് തീവ്രവാദ കേസ് പ്രതി സിദ്ദിഖ് കാപ്പനെ വെള്ളപൂശി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക വാരിക കവർ സ്റ്റോറി പ്രരസിദ്ധീകരിക്കുകയാണ്‌. ആരാണ്‌ സിദ്ദിഖ് കാപ്പൻ എന്ന് ലീഗ് അണികൾക്ക് അറിയില്ലായിരിക്കാം. മുസ്ലിം ലീഗ് ഹിന്ദുത്വ വാദികളേയാണ്‌ മുസ്ളീങ്ങളേക്കാൾ അധികമായി പരിഗണിക്കുന്നത് എന്ന് പറഞ്ഞ കാപ്പനു ഉളുപ്പുണ്ടോ ഇപ്പോൾ മുസ്ലിം ലീഗിലേക്ക് ചേക്കേറാൻ. ഇത്തരം അവസരവാദിയായ സിദ്ദിഖ് കാപ്പനേ ലീഗിന്റെ അണികൾ തിരിച്ചറിയണം.

ലീഗിനെതിരേയും മുസ്ലിം ലീഗ് ഹിന്ദുത്വ വാദികളുടെ കൂടെ ആണെന്നും കാപ്പൻ മറ്റൊരു പോപ്പുലർ ഫ്രണ്ട് നേതാവ് പന്തളം സ്വദേശി അൻഷാദ് ബദ്ദുറുദീന്‌ അയച്ച വാടസ്പ്പ് ചാറ്റ് പുറത്തുവന്നിരുന്നു. ഈ ചാറ്റ് എൻ ഐ എ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നും റിക്കവർ ചെയ്ത് എടുത്തതാണ്‌. ലീഗ് ഹിന്ദുക്കളുടെ പാളയത്തിൽ ആണ്‌ എന്നാണിതിൽ കാപ്പൻ പറയുന്നത്. ഇങ്ങിനെയുള്ള കാപ്പനേയാണിപ്പോൾ മുസ്ലിം ലീഗ് ചുമക്കാൻ തീരുമാനിച്ചത്.

ഈ വാടസ്പ്പ് ചാറ്റ് മൂടിയും ഒളിപ്പിച്ചും വയ്ക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ജയിലിൽ കിടക്കുന്ന ഭീകരൻ പന്തളം സ്വദേശി ബദ്ദറുദ്ദീനു മാത്രമല്ല കാപ്പൻ ഈ മെസേജ് അയച്ചിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട് ബുദ്ധിജീവിയായിരുന്ന സിദ്ദിഖ് സംഘടനയുടെ സജീവ പ്രവർത്തകർക്ക് എല്ലാം മുസ്ലിം ലീഗ് ഹിന്ദുത്വ പാളയത്തിൽ ആനെവ്ന്ന് ഈ വാടസ്പ്പ് സന്ദേശം അയച്ചിരുന്നു.

ലീഗിൽ നിന്നും പോപ്പുലർ ഫ്രണ്ടിലേക്ക് തീവ്ര നിലപാടുകാരേ എത്തിക്കാനു സിദ്ദിഖ് കാപ്പന്റെ കുത്തി തിരുപ്പായിരുന്നു ഇതിനു പിന്നിൽ. 2018 ഫെബ്രുവരി 26 ന് അയച്ച ഈ സന്ദേശം യു പി പൊലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ രേഖയായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം  കാപ്പൻ്റെ പ്രത്യയശാസ്ത്ര ബോധവത്കരണത്തിലെ ലീഗ് വിരുദ്ധ സന്ദേശം ഇപ്രകാരം.

സഹോദരാ, മധുവിൻ്റെ ക്രൂരമായ കൊലപാതകം സംഘികളും ചില ദലിത് ബുദ്ധിജീവികളും മുസ്ലിം വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. ചാതുർവർണ്യ ബോധം ഉള്ളിലേറ്റുന്നവർ മുസ്ലിങ്ങൾക്കിടയിലും ഉണ്ടെന്നത് യാഥാർഥ്യം തന്നെയാണ്. പക്ഷേ അത് മുസ്ലിങ്ങളുടെ പൊതുബോധമാണെന്ന് പറഞ്ഞു സ്ഥാപിക്കുന്നതിനു പിറകിൽ വ്യക്തമായ അജൻഡയുണ്ട്.

എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും ദലിതരോടും ആദിവാസികളോടും കൂറു പുലർത്തുന്നവരാണെന്നു പറഞ്ഞാൽ അത് യുക്തിഭദ്രമായ വാദമല്ലായെന്നു മറ്റുളളവരെ പോലെ എനിക്കുമറിയാം. ഉദാഹരണം ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ്. ഒരു കാലത്തും കീഴാള സമൂഹങ്ങളോട് കൂറോ സഹാനുഭൂതിയോ പുലർത്തിയതല്ല മുസ്ലിം ലീഗ് രാഷ്ട്രീയം. മലബാറിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു വാങ്ങി ജയിക്കുകയും അധികാരത്തിൻ്റെ എല്ലാവിധ സുഖലോലുപതയിലും സമ്പന്നതയിലും അഭിരമിക്കുന്നതാണ് ലീഗിൻ്റെ രാഷ്ട്രീയവും സംസ്കാരവും.

കീഴാളരേക്കാൾ ലീഗ് പരിഗണിക്കുന്നത് ഹിന്ദുത്വ വാദികളായ സവർണ വിഭാഗങ്ങളെ തന്നെയാണ്. ആ സംസ്കാരമാണ് ലീഗ് അണികൾക്കു പകർന്നു നൽകുന്നതും. അതു കൊണ്ടാണ് ലീഗുകാരനായ ഉബൈദിനു സാധുവായ ആദിവാസിയെ കൊല്ലുന്നത് സെൽഫി എടുത്ത് ആസ്വദിക്കാൻ കഴിഞ്ഞത്. അത് ലീഗിൻ്റെ സംസ്കാരമാണ്. ഇസ്ലാമിൻ്റേതല്ല.” ജാമ്യത്തിനായി ലീഗ് സഹായിച്ചതോടെ കാപ്പൻ പഴയ ലീഗ് വിരോധം മറന്ന മട്ടാണ്.

സിദ്ദിഖ് കാപ്പനു വേണ്ടി മാത്രം സുപ്രീം കോടതിയിൽ കപിൽ സിബലിനെ ഹാജരാക്കിയതിൽ കൂട്ടു പ്രതികളായ റൗഫ് ഷെറീഫ് (അഞ്ചൽ), അൻഷാദ് ബദറുദ്ദീൻ ( പന്തളം ) ഫിറോസ് ഖാൻ (വടകര) എന്നിവരുടെ കുടുംബാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. കാപ്പൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പിടിയിലായ കൂട്ടു പ്രതികൾക്കു വേണ്ടിയും സുപ്രീം കോടതിയെ സമീപിക്കണമെന്ന ആവശ്യമുയർന്നു. ഇതോടെ കാപ്പൻ്റെ കേസ് പോപ്പുലർ ഫ്രണ്ട് തണുപ്പിച്ചു.

മഥുര സെഷൻസ് കോടതി കാപ്പൻ്റെ ജാമ്യാപേക്ഷ തള്ളിയ ശേഷം ആറു മാസം കഴിഞ്ഞിട്ടും കാപ്പൻ്റെ അഭിഭാഷകൻ വിൽസ് മാത്യു ഹൈക്കോടതിയിൽ അപ്പീൽ നൽകിയില്ല. ഇതോടെ കാപ്പൻ്റെ കുടുംബം ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ സഹായം തേടി. മുനവറലിയുടെ നിർദേശപ്രകാരം ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ കേസ് ഏറ്റെടുത്തു. പോപ്പുലർ ഫ്രണ്ട് അഭിഭാഷകൻ വിൽസ് മാത്യുവിൻ്റെ വക്കാലത്ത് റദ്ദു ചെയ്തു. പോപ്പുലർ ഫ്രണ്ട് ഉഴപ്പിയ കേസ് ലീഗ് ഏറ്റെടുത്തു ജാമ്യം നേടിക്കൊടുത്തതിൻ്റെ നന്ദിസൂചകമായാണ് കാപ്പനും കുടുംബവും പാണക്കാട് തങ്ങളെ കണ്ടത്. ലീഗിനോടുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ നയവ്യത്യാസം മറന്ന കാപ്പൻ ലീഗ് പ്രേമിയായി മാറി.