കുഞ്ഞതിഥിയെ കാത്ത് മുത്തുമണിയും അരുണും; നിറവയറിന്റെ ചിത്രം പങ്കുവെച്ച് ദമ്പതികള്‍

നിറവയറോടെ നില്‍ക്കുന്ന ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംവിധായകന്‍ പി ആര്‍ അരുണ്‍. തങ്ങള്‍ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ഇരുവരും നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന ചിത്രം അരുണ്‍ പങ്കുവെച്ചത്. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മുത്തുമണി. നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായ മുത്തുമണി ഏറെ ജനപ്രീതി നേടിയ താരം കൂടിയാണ്.

2006ലാണ് സംവിധായകനായ അരുണ്‍ മുത്തുമണിയെ വിവാഹം കഴിക്കുന്നത്. അവതാരകയില്‍ നിന്നാണ് മുത്തുമണി അഭിനേത്രിയാവുന്നത്. പ്രൊഫഷണലി താരം ഒരു അഭിഭാഷകയാണ്. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് മുത്തുമണി സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.