മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മുത്തുമണി സത്യന്‍ അന്തിക്കാടിനോട് മുന്നില്‍ വച്ചത് വിചിത്രമായ ഒരു ആവശ്യം

2006ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമാണ് രസതന്ത്രം. മികച്ച വിജയമായിരുന്നു ഈ മോഹന്‍ലാല്‍ ചിത്രം. ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ മുത്തുമണി സോമസുന്ദരം എന്ന താരം ഇതിനകം തന്നെ തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. മോഹന്‍ലാലും മീരാ ജാസ്മിനും ഒന്നിച്ച രസതന്ത്രത്തില്‍ ലാലേട്ടനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന അയല്‍ക്കാരിയായ കുമാരിയെയാണ് അവതരിപ്പിച്ചത്. എന്നാല്‍ ആ സ്നേഹം തിരിച്ചുകിട്ടില്ലെന്നായപ്പോള്‍ അവള്‍ മറ്റൊരാളെ വിവാഹം കഴിക്കുകയാണ്. നാടകത്തെയും സിനിമയെയും സ്നേഹിക്കുന്ന മുത്തുമണിയ്ക്ക് പല നല്ല റോളുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ആദ്യ സിനിമയായ രസതന്ത്രത്തില്‍ അഭിനയിക്കുമ്പോള്‍ നടന്ന ചില സംഭവങ്ങള്‍ മുത്തുമണി തുറന്നുപറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു.

രസതന്ത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെടും മുമ്പേ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞ ഡിമാന്റ് ആണ് മുത്തുമണി വെളിപ്പെടുത്തിയത്. എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. എനിക്ക് തിയേറ്ററിനോടുള്ള അഭിനിവേശം എന്റെ ജീനില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ്. അതിലും കൂടുതലാണ് പഠനം എന്നത്. ഞാന്‍ നിയമമാണ് പഠിച്ചത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന സമയത്താണ് രസതന്ത്രത്തിലേയ്ക്കുള്ള അവസരം കിട്ടുന്നത്. എന്നാല്‍ കോളേജില്‍ അറ്റന്‍ഡന്‍സ് വളരെ കര്‍ശനമായതിനാല്‍ ക്ലാസ് കട്ട് ചെയ്യലൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ സാര്‍ വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ ഞാന്‍ ശനിയും ഞായറും മാത്രമേ അഭിനയിക്കാന്‍ വരുള്ളൂ എന്ന ഡിമാന്റ് താന്‍ ആദ്യം മുന്നോട്ട് വച്ചുവെന്ന് താരം പറയുന്നു.

ക്ലാസ് കട്ട് ചെയ്യാതെയാണ് ഞാന്‍ രസതന്ത്രത്തില്‍ അഭിനയിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും സത്യന്‍ സാറിനാണ്. സെറ്റിലൊക്കെ ചെല്ലുമ്പോള്‍ തമാശയായി സാര്‍ പറയാറുണ്ട് ബാക്കി ഉള്ളവരൊക്കെ വരും മുത്തുമണിയുടെ ഡേറ്റ് കിട്ടാനാണ് പാട് എന്നൊക്കെ” താരം പറയുന്നു. സീനിയേഴ്സ് ആയിട്ടുള്ള കുറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട് അവരുടെ കൂടെ ഒക്കെ മുത്തുമണിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട് എന്ന് സത്യന്‍ സാര്‍ പറഞ്ഞപ്പോഴും ആ ഡിമാന്റ് താന്‍ മാറ്റിയിരുന്നില്ലെന്നും ശനിയും ഞായറും ആണേല്‍ അഭിനയിക്കാമെന്നു പറയുകയും ചെയ്തതായി മുത്തുമണി പറയുന്നു.

സത്യന്‍ സാര്‍ എനിക്ക് ചെയ്തു തന്ന ഉപകാരത്തെക്കുറിച്ച് ആലോചിക്കുന്നത്. ഒരു ചാര്‍ട്ട് ഒക്കെ തയ്യാറാക്കി അഭിനേതാക്കളെ തിരഞ്ഞെടുത്ത് സിനിമ പൂര്‍ത്തിയാക്കുക എന്നത് ഒരു അങ്കമാണ്. അതിലേക്കാണ് ഞാന്‍ ഇങ്ങനത്തെ ഡിമാന്‍ഡ് ഒക്കെ കൊണ്ട് വന്നത്. മുത്തുമണി പറഞ്ഞു. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയുടെ ഷൂട്ടിങ്ങുംഏകദേശം ഇതുപോലെ ഒക്കെ ആയിരുന്നു.എന്നാല്‍ ജോമോന്റെ സുവിശേഷം എന്ന സിനിമ അഭിനയിക്കുമ്പോള്‍ സത്യന്‍ സാര്‍ ചോദിച്ചു ഞാന്‍ കണ്ട കാലം മുതല്‍ പഠിച്ചുകൊണ്ടിരിക്കാണ് ഇത് വരെ തീര്‍ന്നില്ലേയെന്ന്. കാരണം ഈ സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എല്‍.എല്‍.എം ചെയ്തുകൊണ്ടിരിക്കു കയാണ്, മുത്തുമണി ചിരിച്ചുകൊണ്ട് പറഞ്ഞു.അതേസമയം മുഴുവനായും സിനിമക്ക് വേണ്ടി മാത്രം ചിലവഴിക്കാന്‍ എപ്പോള്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലെന്നും താനിപ്പോള്‍ നിയമത്തില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുത്തുമണി പറഞ്ഞു .