ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് എംവി ഗോവിന്ദന്‍

കൊച്ചി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റ് തുന്നംപാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് മാത്രമേ സാധിക്കുവെന്ന് അഹങ്കരിച്ച് മുന്നോട്ട് പോയാല്‍ കനത്ത തിരിച്ചടിയുണ്ടാകും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കും. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോയ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഇതിന്റെ ഉദാഹരണമാണ്. മതസൗഹാര്‍ദ്ദം എപ്രകാരം തകര്‍ക്കാം എന്ന് ആസൂത്രണം ചെയ്യുകയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ മാധ്യമങ്ങള്‍ പൂര്‍ണമായും സിപിഎമ്മിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ സര്‍ക്കാരിന്റെ സൃഷ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.