വിവാഹത്തിന്റെ അന്ന് തന്നെ പ്രാ​ഗ്രാം ബുക്ക് ചെയ്തു, ഒടുവിൽ പണി കിട്ടി- നാദിർഷ

നാദിർഷയെ അറിയാത്ത മലയാളികളിന്നില്ല. ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിർഷ. മിമിക്രി അവതരിപ്പിക്കുക മാത്രമല്ല, ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് നാദിർഷയെ അറിയപ്പെടുന്നതുപോലും. ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം വെളിപ്പെടുത്തി നാദിർഷ. സ്വന്തം വിവാഹ ദിവസം ഓർക്കാതെ അന്ന് തന്നെ ഒരു പ്രോ​ഗ്രാം ബുക്ക് ചെയ്ത കഥയാണ് കോമഡി മാസ്റ്റേഴ്‌സ് എന്ന ഷോയിലൂടെ നാദിർഷ പങ്കിട്ടത്. വാക്കുകളിങ്ങനെ,

ഏപ്രിൽ 12 നായിരുന്നു എന്റെ വിവാഹം. കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരാൾ ഈ ഡേറ്റിന് വിളിച്ച് പ്രോഗ്രാം ബുക്ക് ചെയ്തു. അന്നൊരു ഞായറാഴ്ച കൂടിയായിരുന്നു. എന്നിട്ടും വിവാഹമാണെന്ന് ഓർമിക്കുന്നില്ല. എന്നാൽ ഈ തീയതിയുമായി ബന്ധപ്പെട്ട് എന്തോ ഒരു സംഭവമുണ്ടെന്ന് മനസിൽ തോന്നി, അങ്ങനെ ഈ ഡേറ്റിന് സംഘാടകർ പരിപാടിബുക്ക് ചെയ്ത്. എഗ്രിമെന്റും എഴുതി. എന്നാൽ ഈ തീയതി തന്റെ മനസിൽ വരുന്നുണ്ട്. ഉടൻ തന്നെ അനിയനെ വിളിച്ചു ചോദിച്ചു. ഏപ്രിൽ 12 ന് വേറെ എവിടെയെങ്കിലും പ്രോഗ്രാമുണ്ടോ എന്ന്’

ഇത് കേട്ടതും ഇക്ക തമാശ പറയുകയാണോ എന്നാണ് അനിയൻ ചോദിച്ചത്.പ്രോഗ്രാം ഉണ്ടെങ്കിൽ നീ പറയൂ എന്നായിരുന്നു എന്റെ പ്രതികരണം. തമാശയാണോ കാര്യമാണോന്ന് അവൻ വീണ്ടും ആവർത്തിച്ചു. അല്ലെന്ന് പറഞ്ഞപ്പോൾ ഇക്കാക്കയുടെ കല്യാണമല്ലേ പന്ത്രണ്ടാം തീയതി!. അപ്പോഴാണ് വിവാഹക്കാര്യം ഓർമ വന്നത്. എന്നാൽ ഇതൊന്നും ഓർമിക്കാതെ അപ്പോഴേയ്ക്കും കരാർ ഒപ്പിട്ടിരുന്നു, പിന്നെ അവരെ വിളിച്ച് ഡേറ്റ് മാറ്റുകായിരുന്നു. ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്റെ കല്യാണമാണെന്ന് അറിഞ്ഞതോടെ സമ്മതിച്ചു. വേറൊരു തീയതിയിലേയ്ക്ക് പ്രോഗ്രാം മാറ്റി

നാദിർഷായുടെ ജീവിത കഥ വളരെ കൗതുകകരമാണ്. കുടുംബം പോറ്റുന്നതിനു പതിനെട്ടാം വയസ്സിൽ പാറ പൊട്ടിക്കാൻ ഇറങ്ങിയ ആളാണ് നാദിർഷ. എട്ടാം ക്ലാസു വരെ വിക്കു കാരണം സംസാരിക്കാൻ ബുദ്ധിമുട്ടിയിരുന്നു ഈ മനുഷ്യൻ കോളജിലെത്തും വരെ പാട്ടു പോയിട്ടു കത്തു പോലും എഴുതിയിരുന്നില്ല എന്നതാണ് രസകരം. ആ നാദിർഷായാണ് പിന്നീട് കേരളം ഏറ്റു പാടിയ അനവധി പാരഡി ഗാനങ്ങൾ രചിച്ചത്. കേശു ഈ വീടിന്റെ നാഥനാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ അടുത്തിടെ റിലീസ് ചെയ്തത്. ഈശോ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്തിടെയായിരുന്നു ആയിഷയുടെ വിവാഹം. കാസർഗോഡ് ഉപ്പള സ്വദേശിയും മസ്‌ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുൾ ലത്തീഫിന്റെ മകൻ ബിലാലാണ് ആയിഷയുടെ ജീവിതപങ്കാളി.