പ്ലസ്ടു വിദ്യാര്‍ത്ഥിയായ നവവധു മരിച്ച നിലയില്‍

വയനാട്: പ്ലസ് ടു വിദ്യാര്‍ത്ഥിയായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി നായ്ക്കര്‍പാടി സ്വദേശിയായ മനീഷിന്റെ ഭാര്യ വിസ്മയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.

അതേസമയം, ജിമ്മില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 27കാരനായ ശ്രീ വിഷ്ണു ആണ് വര്‍ക്കൗട്ടിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കള്‍ക്കും ഇരട്ട സഹോദരിമാര്‍ക്കും ഒപ്പം മധുരൈ തിരുവള്ളുവര്‍ നഗറില്‍ താമസിച്ചിരുന്ന വിഷ്ണു കമ്ബ്യൂട്ടര്‍ സര്‍വ്വീസ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്.