മകൾക്ക് ജന്മദിനാശംസകൾ നേർന്ന് നദിയ മൊയ്തു, ഞങ്ങളുടെ സ്നേഹം എപ്പോഴും നിനക്കൊപ്പമുണ്ടാകുമെന്ന് നദിയ

തന്റെ മൂത്തമകൾ സനത്തിന് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി നദിയ മൊയ്തു. മകളുടെ ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും താരം പങ്കുവച്ചു. നി എത്ര അടുത്ത് അല്ലെങ്കിൽ അകലെയാണെങ്കിലും, ഞങ്ങളുടെ സ്നേഹം എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നാദിയയുടെ നിരവധി ആരാധകരാണ് സനത്തിന് ജന്മദിനാശംസ നേർന്നിരിക്കുന്നത്. മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിന് സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ.

അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ നദിയ സജീവമായത്. ലോക്ക്‌ഡൗൺ കാലത്ത് തന്റെ പാചകപരീക്ഷണങ്ങളും വിശേഷങ്ങളുമെല്ലാം നദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.1984ൽ ഫാസിൽ സംവിധാനം ചെയ്‌ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് നദിയ മൊയ്തു.മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുൻനിര നായികമാരിൽ ഒരാളായി.സിനിമാഭിനയത്തിൽ സജീവമാണെങ്കിലും മലയാളത്തിൽ ഇടയ്ക്ക് മാത്രമേ അഭിനയിക്കാറുള്ളു.

ലോക്ക്ഡൗൺ നാളിൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ നാദിയ പഴയ കാല ഓർമ്മകൾ പങ്കുവയ്ക്കുന്നത് പതിവാണ്.1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്.നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു. ശിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭർത്താവ്.സനം,ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഉള്ളത് ഏറെനാൾ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.