മുതിര്‍ന്ന നടനുമായി നമിത പ്രണയത്തില്‍, വിവാഹം ഉടന്‍, പ്രതികരിച്ച് നടിയുടെ ഭര്‍ത്താവ്

തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നമിത. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. ഗോസിപ്പുകള്‍ക്കും ഒട്ടും കുറവില്ലായിരുന്നു. ഇതില്‍ ഒന്നായിരുന്നു നടന്‍ ശരത് ബാബുവുമായി താരം പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍. നമിതയും ശരത് ബാബുവും പ്രണയത്തിലാണെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ഗോസിപ്പുകളെ കുറിച്ച് നമിതയുടെ ഭര്‍ത്താവ് തന്നെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

”വിവാഹ ശേഷം നമിത എനിക്കൊപ്പമാണ് ജീവിക്കുന്നത്. ഇതൊന്നും അവള്‍ കാര്യമാക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു ഗോസിപ്പ് ഉണ്ടായതെന്ന് ഞങ്ങള്‍ക്കറിയില്ല. ശരത് ബാബു ആരാണെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല. ഈ ഗോസിപ്പുകള്‍ അദ്ദേഹത്തേയും ബാധിക്കുന്നുണ്ടാകും. അദ്ദേഹം മുതിര്‍ന്ന വ്യക്തിയാണ്. മുതിര്‍ന്ന നടനാണ്. അദ്ദേഹത്തിന് ഒരു ബന്ധമുണ്ടെന്ന് ഗോസിപ്പുണ്ടാക്കുന്നത് തെറ്റാണ്. ഇത് വ്യക്തി ജീവിതങ്ങളെ ബാധിക്കുന്ന കാര്യമാണ്” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നേരത്തെ നമിതയും ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. ”ശരത് ബാബു ആരാണെന്ന് പോലും എനിക്കറിയില്ല. എങ്ങനെയാണ് മാധ്യമങ്ങളില്‍ ഇങ്ങനൊരു ഗോസിപ്പ് ഉടലെടുത്തത് എന്നെനിക്ക് അറിയില്ല. എന്നേക്കാള്‍ ഇരട്ടിപ്രായമുള്ളൊരു വ്യക്തിയെ ഞാന്‍ വിവാഹം കഴിക്കുമെന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്” എന്നായിരുന്നു അന്ന് നമിത പറഞ്ഞത്.