മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ മോദി വികാരഭരിതനായി പ്രസഗം പൂർത്തീകരിച്ചു

പാർലമെന്റിൽ മോദിയുടെ പ്രസം​ഗം തടഞ്ഞ് പ്രതിപക്ഷം. പ്രതിപക്ഷം ശക്തി പ്രാപിച്ചതിന്റെ എല്ലാവിധ അടയാളങ്ങളും ഇപ്പോൾ കാണുകയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രി സംസാരിക്കുവാൻ എഴുന്നേറ്റപ്പോൾ മുതൽ പ്രസംഗത്തിൽ ഉടനീളം തടസ്സപ്പെടുത്തുകയായിരുന്നു. അതിനെ അതിജീവിച്ചുകൊണ്ട് തന്നെ നരേന്ദ്രമോദിയെ തന്റെ പ്രസംഗം തുടർന്നു. സ്പീക്കർ പറഞ്ഞിട്ടും പ്രതിപക്ഷം തുടർച്ചയായി പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയിരുന്നു. വലിയ ശബ്ദ കോലാഹലങ്ങൾ ആയിരുന്നു പാർലമെന്റിൽ ഉണ്ടായത് ലോക്സഭയിലെ മറ്റു മൈക്കുകൾ എല്ലാം സ്പീക്കർ ഓഫാക്കിയിട്ടും പ്രതിപക്ഷം പരിഹസിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയുമായിരുന്നു.

പ്രധാനമന്ത്രിയെ തടസ്സപ്പെടുത്തുവാൻ ഉള്ള നീക്കമാണ് പാർലമെന്റിൽ ഇപ്പോൾ നടന്നത്. പ്രതിപക്ഷം പാർലമെന്റിൽ വീണ്ടും ശക്തി പ്രാപിച്ചതിന്റെ ഒരു അടയാളം തന്നെയാണ് ഇത്. പ്രതിപക്ഷത്തെ കേൾക്കുവാൻ ഇനി തയ്യാറാകണം പ്രതിപക്ഷത്തെ കേൾക്കാതെ മുന്നോട്ട് പോകുവാൻ സാധിക്കില്ല എന്നതിന്റെ അടയാളമാണ് ഇതിലൂടെ പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രമേയത്തിന് മറുപടി പറയുവാൻ നരേന്ദ്രമോദി എഴുന്നേറ്റപ്പോൾ തന്നെ നരേന്ദ്രമോദിയുടെ പ്രസംഗത്തെ ആക്രമിക്കുകയായിരുന്നു.

എ്നാൽ പ്രതിപക്ഷം സംസാരിച്ചപ്പോൽ ഏതാനും ചില സന്ദർഭങ്ങൾ ഒഴികെ ബാക്കി സഭയിൽ അദ്ദേഹത്തെ വളരെ മാന്യമായി പ്രസംഗിക്കുവാനും അദ്ദേഹത്തിന്റെ ആശയങ്ങളിൽ അവതരിപ്പിക്കുവാനും സഭ സമ്മതിച്ചിരുന്നു ബിജെപിയുടെ അംഗങ്ങൾ സമ്മതിച്ചിരുന്നു. ആരോടും അതിരുവിട്ട വികാരപ്രകടനം നടത്തുവാൻ പാടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ എംപിമാർക്ക് നേരിട്ട് തന്നെ യോഗം വിളിച്ച് നിർദ്ദേശം നൽകിയിരുന്നു .എന്നാൽ പ്രധാനമന്ത്രി പ്രസംഗിക്കുവാൻ തുടങ്ങിയപ്പോൾ തുടർച്ചയായി തടസ്സപ്പെടുത്തുകയും പരിഹസിക്കുകയും അതുപോലെ പരിഹസിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയുമായിരുന്നു.