പത്ത് അമ്പത് പേര്‍ക്ക് മുന്നില്‍ വച്ച് തെറി വിളിച്ചപ്പോള്‍ ഞാന്‍ ബാലാമണിയെ പോലെ കരഞ്ഞു, നവ്യ നായര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍.വിവാഹ ശേഷം അഭിനയത്തില്‍ നിന്നും അവധി എടുത്ത താരം പുതിയ ചിത്രത്തിലൂടെ മടങ്ങി വരവിന് ഒരുങ്ങുകയാണ്.നന്ദനം എന്ന ചിത്രമാണ് നവ്യയ്ക്ക് കരിയറില്‍ വലിയ വഴിത്തിരിവ് ആയത്.രഞ്ജിത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.ഇഷ്ടം ആയിരുന്നു നവ്യയുടെ ആദ്യ ചിത്രം എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് നന്ദനത്തിലെ ബാലാമണി ആയിരുന്നു.ഇപ്പോള്‍ നന്ദനം ചിത്രീകരണ സമയത്തെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചിരിക്കുകയാണ് നടി.

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ-‘നന്ദനം’സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്പോള്‍ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്.കലാരഞ്ജിനി ചേച്ചിയും ആ സീനില്‍ ഉണ്ടായിരുന്നു.ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു.പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്.ഞാന്‍ രഞ്ജിയേട്ടന്‍ പറഞ്ഞ പോലെ ഇടത്തോട്ട് പോയി.പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നില്‍ നിന്നത് കൊണ്ട് ഞാനും ചേച്ചിയുടെ ഭാഗത്തേക്കാണ് പോകേണ്ടത്.പക്ഷേ ഞാന്‍ അത് ചെയ്യാതെ രഞ്ജിയേട്ടന്‍ ഇടത്തോട്ട് പോകണം എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ അനുസരിച്ചു.അങ്ങനെ രണ്ട്‌പേരും രണ്ട് രീതിയില്‍ പോയപ്പോള്‍ രഞ്ജിയേട്ടന്‍ പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച് എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു.

എനിക്കത് വല്ലാത്ത സങ്കടമായി.ശരിക്കും ചിത്രത്തിലെ ബാലാമണിയെ പോലെ ഞാന്‍ കരഞ്ഞു.എനിക്ക് ഇനി അഭിനയിക്കണ്ട എന്നൊക്കെയായിരുന്നു എന്റെ അപ്പോഴത്തെ നിലപാട്.എനിക്കുറപ്പുണ്ട് ഇന്ന് ഒരു കൗമാരക്കാരിയാണ് അങ്ങനെ അഭിനയിക്കാന്‍ വന്നതെങ്കില്‍ അതൊക്കെ ഈസിയായി ഹാന്‍ഡില്‍ ചെയ്യും.ഇങ്ങനെ കരഞ്ഞിരിക്കില്ല.പുതിയ തലമുറയില്‍പ്പെട്ട നടിമാരില്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ല ഗുണമാണത്’.