മകനെ വീട്ടിലാക്കി ഷൂട്ടിന് പോകുമ്പോൾ ഓരോ ദിവസവും ടെൻഷനായിരുന്നു- നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

ഇപ്പോഴിതാ, താരം ഒരു വേദിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ചില സന്ദർഭങ്ങളിൽ താൻ നടിയാണെന്ന കാര്യമൊക്കെ മറന്ന് അമ്മ മാത്രമായി മാറുമെന്ന് പറയുകയാണ് നവ്യ നായർ. ഷൂട്ടിങ്ങിന്റെ ആവശ്യത്തിന് വീട്ടിൽ നിന്നും മാറി നിന്ന സമയത്ത് തന്റെ മകന്റെ കാര്യങ്ങൾ എങ്ങനെയാണ് താൻ നോക്കിയിരുന്നതെന്ന് വിശദീകരിക്കുകയായിരുന്നു നവ്യ.

‘എന്റെ പുതിയ സിനിമയിലേക്ക് ഞാൻ ജോയിൻ ചെയ്തിട്ട് രണ്ട് ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. ഇതിന്റെ ഷൂട്ട് ഓരോ ദിവസവും മുന്നോട്ട് പോകുമ്പോഴും എനിക്ക് ടെൻഷനാണ്. കാര്യം എന്താണെന്ന് ചോദിച്ചാൽ എന്റെ മോന് പരീക്ഷ ആവുകയാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ ഒരു നടിയാണെന്ന കാര്യമാക്കെ അങ്ങോട്ട് മറക്കും. ഞാൻ ഒരു അമ്മയായി അപ്പോൾ മാറും.

ആ പരീക്ഷക്ക് വേണ്ടി, ഓരോ ദിവസവും അവൻ പഠിക്കേണ്ട കാര്യങ്ങൾ ഒരു പേപ്പറിലെഴുതി കൊടുത്തു. ഇത്രാം തീയതി നീ ഇത്ര മണിക്ക് സ്കൂളിൽ നിന്നും വരും അത് കഴിഞ്ഞ് നിനക്ക് ചിലപ്പോൾ തായിക്കോണ്ടോ ക്ലസ് കാണും എന്നൊക്കെ എഴുതി കൊടുത്തു. കാരണം ഞാൻ അവിടെ ഇല്ലല്ലോ, എന്റെ പ്രസന്റസ് അവിടെയില്ല.

അപ്പൂപ്പനും അമ്മുമ്മയും പറഞ്ഞാൽ മക്കളൊക്കെ എത്രത്തോളം കേൾക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു. അങ്ങനെ ആയപ്പോൾ ഞാൻ അവനൊരു മൂന്ന് ദിവസത്തേക്കുള്ള ടൈം ടേബിളൊക്കെ ഉണ്ടാക്കി കൊടുത്തു. അതുകഴിഞ്ഞ് ഞാൻ വീട്ടിൽ ചെന്നപ്പോൾ അടുത്ത നാല് ദിവസത്തേക്കുള്ള ടൈം ടേബിൾ ഉണ്ടാക്കി കൊടുത്തു. അങ്ങനെ അങ്ങനെയൊക്കെയാണ് മകന്റെ കാര്യങ്ങളൊക്കെ നോക്കി ഞാൻ മുന്നോട്ട് പോകുന്നത്,’ നവ്യ നായർ പറഞ്ഞു.