ബൈക്ക് വാങ്ങാന്‍ പണം വേണം; രണ്ട് കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊന്നു

കൊല്‍ക്കത്ത. പശ്ചമബംഗാളില്‍ രണ്ട് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കുട്ടികളെ തട്ടിക്കൊണ്ട് പോയത് ബൈക്ക് മേടിക്കുവാനുള്ള ആമ്പതിനായിരം രൂപ ലഭിക്കുവനെന്ന് പോലീസ്. കൊല്‍ക്കത്തയിലെ ബഗുയ്ഹാതി സ്വദേശികളായ അത്താനു ഡേ, അഭിഷേക് നസ്‌കര്‍ എന്നിവരെയാണ് ആറംഗസംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഇരുവരുടെയും മതദേഹങ്ങള്‍ കൊല്‍ക്കത്തയ്ക്ക് സമീപം റോഡരികിലെ കനാലില്‍ രണ്ടിടത്തായി പോലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയിരുന്നു. ഓഗസ്റ്റ് 22-ാം തിതിയാണ് വിദ്യാര്‍ഥികളെ അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയെങ്കിലും കുട്ടികളെ കണ്ടെത്തുവാന്‍ സാധിച്ചില്ല. സംഭവുമായി ബന്ധപ്പെട്ട് അഭിജിത്ത് ബോസ് എന്നയാളടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കേസിലെ നാല് പ്രതികള്‍ ഒളിവിലാണ്.

തട്ടിക്കൊണ്ട് പോയ അത്താനു ഡേയുലെ വീട്ടുകാരില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ബൈക്ക് വാങ്ങുന്നതിനുള്ള പണം ലഭിക്കുന്നതിനാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയതെന്ന് പിടിയിലായ പ്രതി പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം പണത്തിനായി വീട്ടില്‍ വിളിച്ചു. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കുട്ടികളെ സംഘം കൊലപ്പെടുത്തിയത്.

അന്നേദിവസം തന്നെ കുട്ടികളെ കാറില്‍വച്ച് കൊലപ്പെടുത്തിയെന്ന് പ്രതി മൊഴി നല്‍കി. സംഭവത്തില്‍ സഹായം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്ടില്‍ എത്തിയെങ്കുലും കടത്തിവിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.