നേപ്പാളി യുവതിയുടെ കൊലപാതകം; ഒപ്പം താമസിച്ചിരുന്ന ആൾ പിടിയിൽ

എറണാകുളം: എറണാകുളത്തു നേപ്പാളി യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. എറണാകുളം എളംകുളത്തായിരുന്നു അരുംകൊല നടന്നത്. കേസിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന റാം ബഹാദൂറിനെ നേപ്പാളില്‍ നിന്ന് പോലീസ് പിടികൂടി. ഏറെ നാളായി യുവതിക്കൊപ്പമായിരുന്നു പ്രതി താമസിച്ചിരുന്നത്.
ഇവർ ഒന്നര വർഷം മുൻപാണു മഹാരാഷ്ട്ര സ്വദേശികൾ എന്നു പരിചയപ്പെടുത്തി വീടു വാടകയ്ക്കെടുത്തത്.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം തുടങ്ങിയത്.