ഇന്നും നാളെയും ഇന്ത്യയില്‍ സൗജന്യമായി നെറ്റ്ഫഌക്‌സ് ഉപയോഗിക്കാം

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് രണ്ട് ദിവസം സൗജന്യ സേവനം നല്‍കി നെറ്റ്ഫ്‌ളിക്‌സ്്. ഡിസംബര്‍ 5,6 തീയതികളില്‍ സൗജന്യമായി നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാനുള്ള അവസരമാണ് നെറ്റ്ഫല്‍ക്‌സ് ഒരുക്കുന്നത്. 48 മണിക്കൂര്‍ നേരം നെറ്റ്ഫ്‌ലിക്‌സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ആസ്വദിക്കാനാകും.

പേര്, ഇമെയില്‍ വിലാസം, പാസ്‌വേര്‍ഡ് എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ ഈ ഓഫര്‍ ലഭിക്കും. നെറ്റ്ഫല്‍ക്‌സിലുള്ള മുഴുവന്‍ കാര്യങ്ങളും ഇതോടെ സൗജന്യമായി ആസ്വദിക്കാന്‍ കഴിയും. ഇതിനായി ആദ്യം നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് എടുക്കണം. Netflix.com/StreamFest എന്ന ലിങ്കില്‍ സന്ദര്‍ശിച്ച ശേഷം സൈനപ്പ് ചെയ്യാം. നിങ്ങളുടെ ആന്‍ഡ്രോയിഡ്/ഐഒഎസ് ഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിങ്ങനെ ഏത് ഉപകരണത്തില്‍ വേണമെങ്കിലും നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്യാവുന്നതാണ്.

സ്ട്രീംഫെസ്റ്റ് കാലയളവില്‍ നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങളായ ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളൊന്നും നല്‍കേണ്ടതില്ല. നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സ്ട്രീമിംഗ് സേവനം ലഭിക്കാന്‍ നിരവധി പേരാണ് നിലവില്‍ സൈനപ്പ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ഉപഭോക്താക്കള്‍ സ്ട്രീംഫെസ്റ്റ് അറ്റ് കപ്പാസിറ്റി എന്ന സന്ദേശം വരാം. എന്നാല്‍ നിരാശരാകേണ്ട എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐഡി വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ നിങ്ങള്‍ക്ക് സൗജന്യ സ്ടീമിംഗ് ആസ്വദിക്കാന്‍ സാധിക്കുന്ന മറ്റ് ദിവസങ്ങളെ കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍ അറിയിക്കും.

ഡിസംബറില്‍ രണ്ട് ദിവസത്തേക്ക് സൗജന്യമായി നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന് കമ്പനി നേരത്തെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെയൊരു ഓഫര്‍ ഒരുക്കുന്നതിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ നേടാന് കഴിയുമെന്നാണ് നെറ്റ്ഫല്‍ക്‌സ് അധികതരുടെ വിശ്വാസം. ‘ഇതിനെ ഞങ്ങള്‍ ആകാംക്ഷയോടെയാണ് കാണുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും രണ്ട് ദിവസം സൗജന്യമായി നെറ്റ്ഫ്‌ലിക്‌സ് കണ്ടന്റുകള്‍ നല്‍കുമ്പോള്‍ ഞങ്ങളുടെ ശേഖരത്തിലുള്ളത് എന്തൊക്കെയാണെന്ന് അവര്‍ക്ക് മനസ്സിലാവും. ചിലരൊക്കെ നെറ്റ്ഫ്‌ലിക്‌സില്‍ സൈന്‍ അപ്പ് ചെയുമെന്നാണ് കരുതുന്നത്.’ നെറ്റ്ഫ്‌ലിക്‌സ് സിഇഒ ഗ്രെഗ് പീറ്റേഴ്‌സ് പറയുന്നു.