ആഘോഷ പരിപാടികൾ 12 മണിയോടെ അവസാനിപ്പിക്കണം; തിരുവനന്തപുരത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

തിരുവനന്തപുരം: ബീച്ചുകളിലെയും പൊതു സ്ഥലങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിയോടെ അവസാനിപ്പിക്കണം. തലസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി പോലീസ്.

ഹോട്ടലുകളുടെയും ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾക്ക് 12.30 വരെ സമയം. ഹോട്ടലുകളിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നതിന് മുമ്പ് പോലീസിന്റെ പ്രത്യേക അനുമതി നേടിയിരിക്കണം. മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയോടെ ബാരിക്കേഡുകൾ സ്ഥാപിക്കും. അവിടേയും പരിപാടികൾ12 മണിക്കുള്ളിൽ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു .

സുരക്ഷാ ക്രമികരങ്ങൾക്കായി നഗരത്തിൽ 1,500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ലഹരി ഉപയോഗം തടയുന്നതിന് പ്രത്യേക സംവിധാനം സജ്ജമാക്കാനാണ് നീക്കം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

വനിതാ പോലീസ് മഫ്തിയിലും പിങ്ക് പോലീസ് യൂണിഫോമിലും പ്രദേശങ്ങളിൽ ഉണ്ടാകും. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.