2750 രൂപയുടെ ജുഗൽബന്ദി ഡ്രസ്സിൽ സുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദിലീപ് നായകനായി എത്തിയ ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി എത്തി. തുടർന്ന് ഒരുപിടി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ നിഖിലയ്ക്ക് സാധിച്ചു. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം.

നിഖിലയുടെ ഏറ്റവും പുതിയൊരു ചിത്രവും അതിൽ നിഖിലയണിഞ്ഞ ഡ്രസ്സുമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ജുഗൽബന്ദി ബ്രാൻഡിന്റെ ഗുലാബി കളക്ഷനിലുള്ള സമുദ്ര ഡ്രസ്സാണ് നിഖില അണിഞ്ഞിരിക്കുന്നത്. ഇവയ്ക്ക് 2750 രൂപയാണ് വില വരുന്നത്. പ്രകൃതിദത്തമായ രീതിയിൽ ചായം പൂശി, കൈകൊണ്ട് നെയ്തെടുത്ത കോട്ടൺ കുർത്തയാണിത്.

അമ്മ കലാമണ്ഡലം വിമലദേവിയിൽ നിന്നും ചെറുപ്പകാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട് നിഖില വിമൽ. ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം എന്നിവയിലൊക്കെ പ്രാവിണ്യം നേടിയ കലാകാരിയാണ്. സെയ്ന്റ് അൽഫോൺസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിഖിലയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്.