സൗദിക്ക് തിരിച്ചടി, ഇറാന്റെ തുറമുഖ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു

പ്രവാചക നിന്ദാ വിവാദവും ഗൾഫ് രാജ്യങ്ങളുടെ പ്രതിഷേധവും നിലനില്ക്കെ ഇറാനിലെ ചബഹാറിലെ ഷാഹിദ് ബെഹേഷ്തി തുറമുഖത്തിന്റെ ഒരു ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തു.2003ൽ തുടങ്ങിയ തുറമുഖ പദ്ധതിയാണിത്. ഇപ്പോൾ ദില്ലിയിൽ നടന്ന ചർച്ചകളിലൂടെ തുറമുഖത്തിന്റെ ഒരു ഭാഗത്തേ പരിപൂർണ്ണ നിയന്ത്രണം ആണ്‌ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
ദില്ലിയിൽ എത്തിയ ഇറാൻ വിദേശ്യകാര്യ വകുപ്പ് മന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി.ഇറാനിലെ ഷാഹിദ് ബെഹെസ്തി ടെർമിനൽ, ചബഹാർ തുറമുഖം എന്നിവയുടെ വികസനം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ഇറാന്റെ തുറമുഖം ഇന്ത്യ ഏറ്റെടുത്തത് സൗദിക്കും പാക്കിസ്ഥാനും വൻ തിരിച്ചടിയായി. ഇന്ത്യക്കെതിരേ 15 അറബ് രാജ്യങ്ങളുടെ പ്രതിഷേധം നിലനില്ക്കെയാണ്‌ 10 വർഷത്തേക്ക് ഇറാന്റെ തുറമുഖം ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. താലിബാനും പാക്കിസ്ഥാനും ചരക്ക് നീക്കത്തിനു ആശ്രയിക്കുന്ന തന്ത്ര പ്രധാനമായ തുറമുഖം കൂടിയാണിത്.

സൗദി അടക്കം ഉള്ള രാജ്യങ്ങളായിരുന്നു ഇന്ത്യക്കെതിരേ ആഗോള മുസ്ളീം വികാരം എതിരാക്കുവാൻ രംഗത്ത് ഇറങ്ങിയത്. എന്നാൽ ഇറാൻ ഇന്ത്യക്കൊപ്പം നിർണ്ണായക നീക്കത്തിൽ നിന്നത് സൗദിക്ക് തിരിച്ചടിയായി. സൗദി, കുവൈറ്റ്, ഇറാഖ്, തുടങ്ങിയ രാജ്യങ്ങൾ ഇറാനെതിരായ ചേരിയിലാണ്‌. ഇതോടെ നിർണ്ണായകമായ നയതന്ത്ര നീക്കത്തിൽ അറബ് രാജ്യങ്ങളുടെ ഇന്ത്യാ വിരുദ്ധ കാമ്പൈൻ തന്നെ ഇന്ത്യ തകർക്കുകയാണ്‌. നരേന്ദ്ര മോദിയുടെ നതന്ത്രത്തിന്റെ വൻ വിജമനാണ്‌ ഇറാനെ ഇന്ത്യയിൽ എത്തിച്ച് കരാറുകളിൽ നിർണ്ണായക സമയത്ത് ഒപ്പിടുവിപ്പിച്ചതും .ഇന്ത്യക്കെതിരേ ഇപ്പോൾ ഏറ്റവും അധികം ശബ്ദമുയർത്തുന്നത് വിദേശത്തേ ഇന്ത്യക്കാരായ തീവ്ര ഇസ്ളാമിക പ്രൊഫൈലുകളിൽ നിന്നാണ്‌. കൂറില്ലാതെ ജനിച്ച മണ്ണിനേ പ്രവാസ നാട്ടിൽ ഇരുന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അതിനെല്ലാം ഉള്ള മറുപടിയാവുകയാണ്‌ ഇന്ത്യൻ – ഇറാൻ നീക്കം

2003 ഓടെ ചബഹാർ തുറമുഖത്തിൽ ഇന്ത്യ യുടെ പ്രവർത്തനം തുടങ്ങി എങ്കിലും 2014 ന്റെ രണ്ടാം പകുതിയിൽ ഇറാന്റെ ഈ തുറമുഖ വികസനം ഇന്ത്യ ഊർജിതമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2015 മെയ് മാസത്തിൽ ചബഹാർ തുറമുഖത്തിന്റെ വികസനത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഈ ധാരണാപത്രം 2016 മെയ് 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെഹ്‌റാൻ സന്ദർശന വേളയിൽ ആയിരുന്നു. ചബഹാർ തുറമുഖത്തെ സജ്ജീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഔപചാരിക 10 വർഷത്തെ കരാറാണ്‌ ഇപ്പോൾ ഉള്ളത്. ഒരു അറബ് രാജ്യത്തിന്റെ തുറമുഖം ഇന്ത്യ പൂർണ്ണമായി ഏറ്റെടുത്ത് നടത്തുന്നത് ഇതാദ്യമാണ്‌.

പ്രവാചക നിന്ദ വിവാദങ്ങൾക്കിടെ തന്നെയാണ്‌ ദില്ലിയിൽ നരേന്ദ്ര മോദിയേ കാണാൻ ഇറാൻ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ ദില്ലിയിൽ എത്തിയത്.. ഇറാൻ ഇന്ത്യക്ക് ഒപ്പം ഉണ്ടെന്നും പാക്കിസ്ഥാനും താലിബാനും എതിരേ നടപടി സ്വീകരിക്കാൻ ഇന്ത്യക്കൊപ്പം നില്ക്കും എന്നും ചർച്ചയിൽ സൂചിപ്പിച്ചു. ഭീകര പിന്തുണയോടെയാണ്‌ പാക്കിസ്ഥാനും താലിബാനും പ്രവർത്തിക്കുന്നത്. അത്തരം ഭീകരതക്കെതിരേ ഇന്ത്യയും ഇറാനും ഒന്നിച്ച് നിന്ന് പ്രവർത്തിക്കും എന്നും ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു.

പ്രവാചക നിന്ദ വിഷയത്തിൽ ഇറാനും പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇറാനേ സംന്ധിച്ചടുത്തോളം അവരുടെ ഏറ്റവും വലിയ എണ്ണ മാർകറ്റാണ്‌ ഇന്ത്യ. അമേരിക്കൻ നിയന്ത്രണം ഉള്ളതിനാൽ യൂറോപ്പിലേക്ക് എണ്ണ വിയാപാരം സുഗമമല്ല. ഇന്ത്യയും കൂടി ഇറാനെതിരെ തിരിഞ്ഞാൽ ഇറാന്റെ എണ്ണ മാർകറ്റ് തകരും. ആ നിലയ്ക്ക് കൂടിയായിരുന്നു ഇറാൻ മന്ത്രി ഇന്ത്യയിൽ ചർച്ചകൾക്കായി എത്തിയത്. ഇറാന്റെ നിലപാട് എന്നും സൗദിക്കും, പാക്കിസ്ഥാനും താലിബാനും എതിരേയാണ്‌. സൗദിക്കെതിരായ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ നയിക്കുന്നതും ഇറാനാണ്‌

ഇന്ത്യ-ഇറാൻ ബന്ധം പൂർവ്വാധികം ശക്തമാകുന്നു. വാണിജ്യ വ്യാപാര മേഖലയ്‌ക്കൊപ്പം പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും ഇറാൻ ഇന്ത്യ സഹകരണം ഉണ്ടാകും.. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ചർച്ചകൾക്ക് കൂടുതലും ഇറാൻ വിദേശ്യകാര്യ മന്ത്രിയുമായി നടത്തിയത്.മതമൗലികവാദവും ഭീകരതയും ചർച്ചയായി. ഇന്ത്യയ്‌ക്ക് നേരിട്ട് ഭീഷണിയാകുന്ന പാകിസ്താൻ, താലിബാൻ ഭരണകൂട പിന്തുണയുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നയത്തിന് ഇറാൻ പൂർണ്ണമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരെ ഇസ്ലാമിക മതമൗലികവാദികളുടെ ആഗോളതലത്തിലെ ഇടപെടലുകൾ നേതാക്കൾ ബോധ്യപ്പെടുത്തി. രാജ്യങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കുന്നതിന്റെ ഗൗരവം അജിത് ഡോവൽ ഹൊസൈനെ ധരിപ്പിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.ആരോഗ്യ സംരക്ഷണ മേഖലയിൽ ഇരു രാജ്യങ്ങളും യോജിച്ച പ്രവർത്തനത്തിനു ധാരണയായി.നിയുക്ത ഇറാൻ പ്രസിദന്റ് ആയത്തുള്ള സയ്യിദ് ഇബ്രാഹിം റൈസിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇറാൻ വിദേശ്യകാര്യ മന്ത്രി നരേന്ദ്ര മോദിയേ ക്ഷണിച്ചു.