ഒട്ടും സന്തോഷമില്ലാത്ത അഷ്ടമി രോഹിണിയാണ് ഇത്തവണത്തേത്- നിരഞ്ജൻ നായർ

മലയാള മിനിസ്‌ക്രീന്‍ താരങ്ങളുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍ നായര്‍. രാത്രിമഴ, മൂന്നുമണി എന്നീ പരമ്പകളിലൂടെ പ്രിയങ്കരനായ നടന്‍ ഇപ്പോള്‍ പൂക്കാലം വരവായി, രാക്കുയില്‍ തുടങ്ങിയ പരമ്പരകളിലൂടെയാണ് നിരഞ്ജൻ ഇഷ്ട താരമായിമാറിയത്. കുറച്ച് നാളുകളായി അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടന്‍. ഉടന്‍ തിരികെ എത്തുമെന്ന് താരം ഇപ്പോള്‍ വ്യക്തമാക്കുന്നു. മസങ്ങള്‍ക്ക് മുമ്പാണ് നിരഞ്ജനും ഭാര്യ ഗോപികയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്.

ഭാര്യാമാതാവിന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞുള്ള നിരഞ്ജന്റെ കുറിപ്പ് വൈറലായിരുന്നു. കുഞ്ഞൂട്ടനെ കൃഷ്ണ വേഷത്തില്‍ കാണാന്‍ ഏറെ ആഗ്രഹിച്ച ആളായിരുന്നു അവളുടെ അമ്മ. അതിനായി നടത്തിയ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് പറയുകയാണ് നിരഞ്ജൻ. അഷ്ടമി രോഹിണി ഇത്തവണ ഒട്ടും സന്തോഷം ഇല്ലാതെ ആണ്‌ കടന്നു വരുന്നത്. കുഞ്ഞൂട്ടനെ ഇന്നത്തെ ദിവസം കൃഷ്ണ വേഷത്തിൽ കാണണമെന്ന് ആഗ്രഹിച്ച ഒരാൾ ആയിരുന്നു അവളുടെ അമ്മ. കോട്ടയം വച്ചു പ്ലാൻ ചെയ്ത ഫോട്ടോഷൂട്ട്.

സീരിയൽ ഷെഡ്യൂൾ തുടങ്ങാൻ ആയതുകൊണ്ട് പെട്ടന്ന് തൃശൂർ വച്ചു നടത്താൻ തീരുമാനിച്ചത് ദൈവത്തിന്റെ തീരുമാനം ആകാം. കാരണം ആ വേഷത്തിൽ കുഞ്ഞൂട്ടനെ കാണണമെന്ന അമ്മയുടെ ആഗ്രഹം ദൈവം പൂർത്തീകരിച്ചതാകുംമുളയത്തുള്ള അമ്മയുടെ വീട്ടിൽ വച്ചായിരുന്നു ഷൂട്ട്‌. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അമ്മ ഒരുപാടു സന്തോഷവതി ആയിരുന്നു. അവനെ കൃഷ്ണ വേഷത്തിൽ കണ്ടപ്പോൾ അമ്മയുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.