അധികം വൈകാതെ കുഞ്ഞതിഥി എത്തും, കാത്തിരിപ്പിന്റെ നാളുകളെന്ന് നിരഞ്ജന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍. രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയില്‍ തുടങ്ങിയ പരമ്പരകളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് നിരഞ്ജന്‍ സുപരിചിതനായി മാറുന്നത്. ഇപ്പോള്‍ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുകയാണ് നിരഞ്ജന്റെ ഭാര്യ ഗോപിക. താരവും ഫോട്ടോഷൂട്ടിലുണ്ട്. നിരഞ്ജനും ഗോപികയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ട്രഡീഷണല്‍ തമിഴ് ബ്രാഹ്മണ ലുക്കില്‍ ആണ് ഗോപിക എത്തിയിരിക്കുന്നത്. ഗോപികയുടെ ഒപ്പം തനി നാടന്‍ ലുക്കിലാണ് നിരഞ്ജനും. ഇനി കാത്തിരിപ്പിന്റെ നാളുകളെന്നും നിരഞ്ജന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അധികം വൈകാതെ തന്നെ ഇവരുടെ ആദ്യത്തെ കണ്മണി ഇങ്ങെത്തും, അതിനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

2015 ല്‍ ആണ് ‘മൂന്നുമണി’ പരമ്പരയില്‍ ആദ്യമായി നിരഞ്ജന്‍ അഭിനയിച്ചത്. പിന്നീട് രാത്രിമഴ, ചെമ്പട്ട്, കാണാക്കുയില്‍ ,സ്ത്രീപഥം, തുടങ്ങി നിരവധി പരമ്പരകളുടെ ഭാഗമായി. ബികോം ബിരുദധാരിയായ നിരഞ്ജന്‍ തനിക്ക് കിട്ടിയ ജോലിയെല്ലാം ഉപേക്ഷിച്ച ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ നിരഞ്ജന്‍ കോളേജില്‍ എത്തിയതോടെയാണ് അഭിനയമോഹം കലശലായത്. മിനിസ്‌ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലും മുഖം കാണിച്ച നിരഞ്ജന്‍ ഗോസ്റ്റ് ഇന്‍ ബത്‌ലഹേം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.