നിര്‍ഭയ കേസ് പ്രതികള്‍ക്ക് ആരാച്ചാര്‍ യുപിയില്‍ നിന്നും

ല​ക്നോ: നി​ര്‍​ഭ​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ജ​യി​ല്‍ വ​കു​പ്പ് ആ​രാ​ച്ചാ​ര്‍മാ​രെ വി​ട്ടു​ന​ല്‍​കും.
ആ​രാ​ച്ചാ​ര്‍മാ​രെ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​ഹാ​ര്‍ ജ​യി​ല​ധി​കൃ​ത​ര്‍ കത്തയച്ചിരുന്നു. തു​ട​ര്‍​ന്നു ആ​രാ​ച്ചാ​രെ ന​ല്‍​കാ​മെ​ന്ന് യു​പി ജ​യി​ല്‍ ഡി​ജി​പി ആ​ന​ന്ദ് കു​മാ​ര്‍ മ​റു​പ​ടി​ നല്‍കുകയായിരുന്നു. അതെസംമയം, നിര്‍ഭയ കേസി ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് കുറ്റവാളികളെയും തൂക്കിലേറ്റുന്നതിന് ഡമ്മി പരീക്ഷണം നടത്തുമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു‍. ‘

വധശിക്ഷ നടപ്പാക്കുന്ന അതേയിടത്ത് വച്ചായിരിക്കും dummy execution നടത്തുക. വരും ദിവസങ്ങളില്‍ ഈ പരീക്ഷണം നടത്തുമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് പൊതുമരാമത്ത് വകുപ്പ്, ജയില്‍ സൂപ്രണ്ട്, മറ്റ് ഔദ്യോഗിക വ്യക്തികള്‍ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടാകും. തീഹാര്‍ ജയില്‍ സെല്‍ 3യിലാണ് വധശിക്ഷ നടപ്പാക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേരെ ഒരുമിച്ച്‌ തൂക്കിലേറ്റുന്നത്. ഇതിനായി വളരെ വിശാലമായ തൂക്കുമരത്തട്ടാണ് തയ്യാറാക്കുന്നത്. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കൂ കയറുകള്‍ തയ്യാറാക്കാനുള്ള നിര്‍ദേശം കഴിഞ്ഞ മാസം ലഭിച്ചിരുന്നു.

ഡിസംബര്‍ 14ന് മുമ്ബ് തൂക്കു കയര്‍ തയ്യാറാക്കി നല്‍കണമെന്നായിരുന്നു ബക്‌സര്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ജയില്‍ ഡയറക്ടറേറ്റാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇന്ത്യയില്‍ അവസാനമായി തൂക്കിലേറ്റിയത് പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെയായിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയര്‍ തയ്യാറാക്കിയതും ബക്‌സര്‍ ജയിലില്‍ നിന്നായിരുന്നു.

ഇതിനിടെ, ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ 4 പ്രതികളെയും തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌.
തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച്‌ നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നത്.

ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച്‌ മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ജനുവരി 22ന് തൂക്കിലേറ്റുക

തൂക്കുകയര്‍ ആരുടെ ശിക്ഷ നടപ്പാക്കാനാണെന്ന് അറിയില്ലെന്നും കാലങ്ങളായി ബക്സാര്‍ ജയിലില്‍ നിന്ന് തൂക്കുകയര്‍ നിര്‍മിച്ച്‌ നല്‍കാറുണ്ടെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു. മൂന്ന് ദിവസത്തോളമെടുക്കും ഒരു കയര്‍ തയ്യാറാക്കി എടുക്കാന്‍. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയര്‍ തയ്യാറാക്കിയത് ബക്സാര്‍ ജയിലില്‍ നിന്നായിരുന്നു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും വിജയ് കുമാര്‍ അറോറ പറഞ്ഞു.