അവള്‍ ഇപ്പോഴും എന്റെ ഭാര്യയാണ്, നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നുമാത്രം, കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ വാക്കുകള്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ തുടരന്വേഷണത്തിന് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇതിന് കാരണം. ആക്രമണ ദൃശ്യം ദിലീപ് കണ്ടിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനിരിക്കെയാണ് തുടരന്വേഷണത്തിന് പോലീസ് അപേക്ഷ നല്‍കിയത്. ഈ സാഹചര്യത്തില്‍ ദിലീപുമായി ബന്ധപ്പെട്ട് മറ്റ് ചില വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്.

കാവ്യയും ദിലീപും വിവാഹത്തിന് മുമ്പ് അടുപ്പത്തിലായിരുന്നു എന്ന വിധത്തിലാണ് വിവരങ്ങള്‍ പുറത്തെത്തുന്നത്. കാവ്യയുമായുള്ള വിവാഹ ശേഷം കുവൈറ്റിലെത്തിയ നിഷാല്‍ ചന്ദ്ര ആദ്യം ശ്രദ്ധിച്ചത് കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെ കുറിച്ചാണ്. രാപ്പകലില്ലാതെ ദിലീപുമായി കാവ്യ സംസാരിച്ചിരുന്നു.

ഒടുവില്‍ സഹിക്കെട്ട് നിഷാല്‍ ദിലീപിനോട് പറഞ്ഞു തന്റെ കുടുംബത്തെ തനിക്ക് തിരിച്ചു തരിക, തന്റെ ഭാര്യയെ പറഞ്ഞ മനസിലാക്കി തിരിച്ചു തരണമെന്ന് ദിലീപിനോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു ദിലീപിന്റെ മറുപടി. അവള്‍ ഇപ്പോഴും എന്റെ ഭാര്യയാണ്. പിന്നെ നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം. ഞാനൊന്ന് കൈ ഞൊടിച്ചാല്‍ അവള്‍ തിരികെ വരും. നീ ഒന്നുമല്ലാതായി മാറും. ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല. കുവൈറ്റിലല്ല.., എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് കൊന്നിരിക്കും എന്ന് ദിലീപി നിഷാല്‍ ചന്ദ്രയോട് പറഞ്ഞതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീപ് ലയണ്‍സ് എന്ന പേരില്‍ ഒരു ഗുണ്ടാ സംഘം ദിലീപിന് ഉണ്ടെന്ന് ബാലചന്ദ്ര കുമാറും വെളിപ്പെടുത്തിയിരുന്നു. അതേസമയം, കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.