താന്‍ ഗായികയാകുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു, ശ്വേത മോഹന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ് സുജാതയും മകള്‍ ശ്വേതയും. തന്റെ പത്താം വയസില്‍ എആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ബോംബം, ഇന്ദിര എന്നീ ചിത്രങ്ങളില്‍ പാടിക്കൊണ്ടാണ് ശ്വേത പിന്നണി ഗാനവ രംഗത്ത് എത്തുന്നത്. നിരവധി തമിഴ് ചിത്രങ്ങളില്‍ പല പ്രഗത്ഭരായ സംഗീത സംവിധായകരുടെയും കീഴില്‍ മികച്ച ഗാനങ്ങള്‍ ആലപിച്ചു. 2005 ല്‍ ബൈ ദ പീപ്പിള്‍ എന്ന സിനിമയില്‍ പാടിക്കൊണ്ട് ശ്വേത മലയാള സിനിമയിലും തുടക്കം കുറിച്ചു.

ശ്വേത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താന്‍ ഗായികയാകുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു തുറന്ന് പറയുകയാണ് ശ്വേത ഇപ്പോള്‍. ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ: ‘എന്നെ മാസം മാസം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായി കാണണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. നേരത്തെ ഇരുവരും സംഗീതം പഠിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചില്ല. എന്നാല്‍ ഒടുവില്‍ ആ മേഖലയിലേക്ക് ഞാന്‍ എത്തുകയായിരുന്നു. ഈ മേഖലയിലേക്ക് വന്നപ്പോള്‍ തുടക്കം മുതല്‍ തന്നെ നല്ല സപ്പോര്‍ട്ട് എനിക്ക് ലഭിച്ചിരുന്നു. ആദ്യം മുതല്‍ക്കെ അമ്മയുടെ പേര് ചീത്ത ആക്കരുത് എന്നുണ്ടായിരുന്നു. ‘എംബിഎ ചെയ്യ് പാട്ട് സൈഡ് ആയി കൊണ്ടുപോകാം’ എന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍ അതൊന്നും നടന്നില്ല. പഠിക്കുന്ന സമയത്ത് പല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ചിത്ര ചേച്ചി ആണ് എന്നെ എന്റെ ഗുരുവിലേക്ക് എത്തിച്ചതും’.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അറുനൂറോളം ഗാനങ്ങള്‍ ശ്വേത ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള കേരള, തമിഴ്‌നാട് ഗവണ്മെന്റുകളുടെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് ശ്വേതയ്ക്ക് അര്‍ഹയായി. 2007ല്‍ നിവേദ്യം എന്ന സിനിമയിലെ ‘കോലക്കുഴല്‍ വിളി കേട്ടോ രാധേ..’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച ഗായികക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.