നാൽപ്പതാം ജന്മദിനം ആഘോഷിച്ച് നിത്യാ ദാസ്, ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. ദിലീപ്,ഹരിശ്രീ അശോകൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാ ദാസ്.2001ൽ പുറത്തിറങ്ങിയ ചിത്രം ഡ്യൂപ്പർ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയിൽ ഉയർന്നിരുന്നു.ദിലീപ്ഹരിശ്രീ അശോകൻ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.പിന്നീടങ്ങോട്ട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടൻ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ.2007ലാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്

വിവാഹത്തോടെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില സീരിയലുകളിൽ സജീവമായിരുന്ന നിത്യ മകന്റെ ജനനത്തോടെ ആ മേഖലയും വിട്ടു. 2018ലായിരുന്നു മകൻ നമൻ സിംഗ് ജംവാളിന്റെ ജനനം. ഫ്‌ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂൺ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകൾ നൈന വിദ്യാർത്ഥിനിയാണ്.

ഇപ്പോൾ നാൽപത് വയസ് പൂർത്തിയായിരിക്കുകയാണ് താരത്തിന്. നിത്യക്ക് നാൽപത് വയസ് ആയി എന്ന് ചർമ്മം കണ്ടാൽ പറയില്ലെന്നാണ് ആരാധകർ പറയുന്നത്. സീരിയൽ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവെച്ചാണ് തന്റെ നാൽപതാം പിറന്നാൾ ആഘോഷിച്ച സന്തോഷം താരം പങ്കുവെച്ചത്. കൂടെ സീരിയലിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ട്.