ഭർത്താവിനോടും മകളോടുമൊപ്പം നിത്യ ദാസ്, കിടിലൻ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. വിവാഹ ശേഷം ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യൽ മീഡിയയിൽ നിത്യയുടെയും മകളുടെയും ഡാൻസ് വീഡിയോകളൊക്കെ വൈറലാണ്. പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രത്തെമാണ് നിത്യയുടെ കരിയർ മാറ്റിമറിച്ചത്. പറക്കും തളികയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചെങ്കിലും മലയാളികളുടെ മനസ്സിൽ നിത്യ എന്നും ഈ പറക്കും തളികയിലെ നായികയാണ്. ആദ്യ സിനിമയുടെ പേരിൽ എന്നും അറിയപ്പെടുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നിത്യ ദാസ്. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ വളരെ വിരളമായി മാത്രമെ നിത്യ ദാസ് പങ്കുവെക്കാറുള്ളു. ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭർത്താവിനും മകൾക്കുമൊപ്പമുള്ള കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് നിത്യ ദാസ്. മൂന്നുപേരും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ‌ അണിഞ്ഞ് വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിത്യയുടെ കുടുംബചിത്രത്തിന് വളരെ രസകരമായ കമന്റുകളാണ് പ്രേക്ഷകർ കുറിച്ചത്. ‘ചേട്ടൻ പൊളി ആയല്ലോ, മോനെ നൈസായി ഒഴിവാക്കി അല്ലേ..?, എയർ‌ ഇന്ത്യ ക്രൂ, ഭർത്താവാണെന്ന് പറയില്ല… ചേട്ടനൊപ്പം അനിയത്തിമാർ നിൽക്കുന്നതുപോലുണ്ട്’ തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്. ചിലർ മകനെ കുടുംബചിത്രത്തതിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ചും കമന്റുകളിലൂടെ തിരക്കി.