ആ​ഗ്രഹസഫലീകരണം, നിത്യയെ വീണ്ടും താലി ചാർത്തി ഭർത്താവ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. വിവാഹ ശേഷം ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യൽ മീഡിയയിൽ നിത്യയുടെയും മകളുടെയും ഡാൻസ് വീഡിയോകളൊക്കെ വൈറലാണ്. പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രത്തെമാണ് നിത്യയുടെ കരിയർ മാറ്റിമറിച്ചത്. പറക്കും തളികയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചെങ്കിലും മലയാളികളുടെ മനസ്സിൽ നിത്യ എന്നും ഈ പറക്കും തളികയിലെ നായികയാണ്. ആദ്യ സിനിമയുടെ പേരിൽ എന്നും അറിയപ്പെടുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നിത്യ ദാസ്. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

നിത്യ രണ്ടാമതും വിവാഹം കഴിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഞാനും ഞാനെന്റാളും പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയുടെ മുന്നോടിയായി നടിയുടെ ഭർത്താവും മക്കളുമൊക്കെ വേദിയിലേക്ക് എത്തിയിരുന്നു. വിക്കിയ്ക്ക് മലയാളം കാര്യമായി അറിയില്ലെങ്കിലും നിത്യയുടെ ആഗ്രഹപ്രകാരം കേരളത്തിലെ താലി കെട്ടണമെന്ന് പറയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ഭർത്താവ് വിക്കിയ്ക്ക് മലയാളം അറിയുമോ എന്ന ചോദ്യത്തിന് കുറച്ച് കുറച്ച് അറിയാമെന്ന് കളിയാക്കി കൊണ്ട് നടി പറയുന്നു. ശേഷം നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയിൽ വച്ച് നടത്തണമെന്നും സംവിധായകൻ ജോണി ആന്റണിയാണ് പറയുന്നത്.

കേരളാസ്റ്റൈലിൽ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നും ജോണി പറയുന്നു. അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിനൊടുവിൽ നിത്യയെ ഭർത്താവ് വിക്കി താലി അണിയിക്കുകയാണ്. ഇതിനെല്ലാം സാക്ഷിയായി നടിയുടെ രണ്ട് മക്കളും വേദിയിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.