ചെന്നിത്തലയെ മുന്നിൽ നിർത്തിയാൽ പരാജയ ഭീതി, ഉമ്മൻ ചാണ്ടി നയിക്കും

മുഖ്യമന്ത്രി പദം കാത്തിരുന്ന രമേശ് ചെന്നിത്തലക്ക് കടമ്പകൾ ഏറെ. പിണറായി വിജയനെ അട്ടിമറിക്കാനുള്ള കരുത്ത് രമേശ് ചെന്നിത്തലക്കില്ലെന്നും തണുപ്പൻ എന്നും ദില്ലിയിൽ നടന്ന ചർച്ചയിൽ ഉയർന്നതായി റിപോർട്ട്. ഇത്തരവണ ജയിക്കാൻ ആയില്ലെങ്കിൽ അതോടെ കേരളത്തിൽ കോൺഗ്രസ് തിർന്നു എന്നും ഉമ്മൻ ചാണ്ടിക്കേ രക്ഷിക്കാൻ ആകൂ എന്നും വിലയിരുത്തൽ.

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തുന്ന കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. 5വര്‍ഷക്കാലം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലക്ക് പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ശക്തമായ പ്രവര്‍ത്തനം നടത്താന്‍ ആയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേ ബജറ്റ് അവതരണത്തിനു പോലും പ്രതിപക്ഷ നേതാവിനു ശക്തമായ മറുപടി നല്കാന്‍ ആയില്ല. ബജറ്റ് വെറും വാചക കസര്‍ത്ത എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ജനത്തിനേ അത് ബോധ്യപ്പെടുത്തി നല്കാന്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

ഇത്തവണ ഭരണം കിട്ടിയില്ലെങ്കില്‍ ഇനി ഇല്ല, എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത്. ഇനി പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഇരുന്നാല്‍ പാര്‍ട്ടി മാത്രമല്ല യു.ഡി.എഫ് മുന്നണിയും കേരളത്തില്‍ ഉണ്ടാവില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോണ്‍ഗ്രസ്സില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അഴിച്ചുപണിയിലും ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന പദവിയിലും തീരുമാനമാകും. തദ്ദേശ തോല്‍വിക്ക് ശേഷമുള്ള അഴിച്ചുപണിയെകുറിച്ചുള്ള ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിക്ക് നേതൃപദവി നല്‍കണമെന്ന ആവശ്യം കേരളത്തിലെത്തിയ എഐസിസി പ്രതിനിധികളോട് സംസ്ഥാന നേതാക്കളും ഘടകകക്ഷികളും ഉന്നയിച്ചിരുന്നു. കൂട്ടായ നേതൃത്വമാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന ഹൈക്കമാന്‍ഡ് പറയുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ പദവിയില്‍ തീരുമാനമായിട്ടില്ല.

തണുപ്പന്‍ എന്നും ചടുലത ഇല്ലാത്ത ആള്‍ എന്നും രമേശ് ചെന്നിത്തലക്കെതിരെ പാര്‍ട്ടിയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു. ചെന്നിത്തലയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നയിച്ചാല്‍ തോറ്റ് തുന്നം പാടും എന്നും നേതാക്കള്‍ ഹൈക്കമാന്റിനു മുന്നറിയിപ്പ് നല്കി.അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി വന്നേ പറ്റൂ എന്നും ഇത് കേരളത്തിന്റെ ആവശ്യം ആനെന്നും വാദം ഉയര്‍ന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് ചുമതലയും പ്രചരണ നേതൃത്വവും പൊലും ചെന്നിത്തലക്ക് കൊടുക്കാതെ ഹൈക്കമാന്റ് ഇപ്പോള്‍ എ.കെ ആന്റണിക്ക് നല്കിയിരിക്കുന്നു.

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോര്‍മുലയെകുറിച്ചാണ് ഹൈക്കമാന്‍ഡ് ആലോചന. അങ്ങനെ വന്നാല്‍ ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ ചാണ്ടി, അവസാന രണ്ടര വര്‍ഷം രമേശ് ചെന്നിത്തല. 2021ല്‍ മുഖ്യമന്ത്രി പദം സ്വപ്നം കണ്ട ചെന്നിത്തല യാഥാര്‍ത്ഥ്യം മനസ്സിലാക്കി കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി നയിച്ചില്ലെങ്കില്‍ ഭരണം ലഭിക്കില്ലെന്ന കാര്യം ഐ ഗ്രൂപ്പ് നേതാക്കളും തുറന്നു സമ്മതിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്നത് ഏത് പദവിയുമായാണ് എന്ന കാര്യം മാത്രമാണ് ഇനി അറിയേണ്ടത്. യുഡിഎഫ് ചെയര്‍മാന്‍ അല്ലെങ്കില്‍ പ്രചാരണ സമിതി അധ്യക്ഷന്‍…. ഇതില്‍ ഏതെങ്കിലും ഒരു പദവിയാണ് ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത്.

സംസ്ഥാനത്തേക്കുള്ള മുതിര്‍ന്ന നിരീക്ഷകനായി നിയോഗിക്കപ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകളില്‍ പങ്കാളികളാകും. ഇത്തവണ ഭരണം കിട്ടിയില്ലെങ്കില്‍ ഇനി ഇല്ല, എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത്. മുഖ്യമന്ത്രി പദം സംബന്ധിച്ച തര്‍ക്കങ്ങള്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു തലവേദനയായിട്ടുണ്ട്. 2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭരണം പിടിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ നേതാക്കള്‍ മുഖ്യമന്ത്രി പദത്തിനായി ചേരിതിരിഞ്ഞു പോരടിച്ചിരുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ തര്‍ക്കങ്ങളില്ലാതെ തീരുമാനമെടുക്കാനാകും ഹൈക്കമാന്‍ഡ് ശ്രമം

മുഖ്യമന്ത്രി പദം രണ്ടര വര്‍ഷത്തേക്ക് വീതം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കിട്ട് എടുക്കും എന്നത് ചെന്നിത്തല നിഷേധിച്ചിരുന്നു. എന്നാല്‍ പങ്കിട്ട് എടുത്തില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്നെ 5 വര്‍ഷം കേരളം ഭരിക്കും എന്ന സ്ഥിതി വരും. ഉമ്മന്‍ ചാണ്ടിയുടെ അസാനിധ്യത്തിലോ അസുകര്യത്തിലോ ഹൈക്കമാന്റ് ഇടപെട്ട് പുതിയ മുഖ്യമന്ത്രിരിയേ ഭാവിയില്‍ തീരുമാനിച്ചാലും രമേശ് ചെന്നിത്തലക്ക് നറുക്ക് വീഴും എന്നുറപ്പില്ല. കാരണം ഇടത് മുന്നണിക്ക് തുറ ഭരണ സാധ്യത നിലനില്ക്കുന്ന വളരെ അപകടകരമായ രഷ്ട്രീയ സ്ഥിതി വിശേഷം കേരളത്തില്‍ യു.ഡി.എഫിനെ സംന്ധിച്ചടുത്തോളം ഉണ്ടാക്കിയത് പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തന പരാജയമാണ്. തണുപ്പന്‍ എന്ന പേരുദോഷം മാറ്റുവാന്‍ രമേശ് ചെന്നിത്തലക്ക് ആയിട്ടില്ലെന്നും പ്രവര്‍ത്തകര്‍ക്ക് ആവേശമാകുന്ന ഒരു പ്രസ്ഥാനവയോ പ്രതീക്ഷയോ ചുറു ചുറുക്കോ ചെന്നിത്തലയില്‍ നിന്നും ലഭിക്കുന്നില്ല.