ബി ജെ പി തോറ്റെന്ന് ആരും ആർത്ത് ചിരിക്കേണ്ട, എതിരാളികൾക്ക് ചിന്തിക്കാൻ കഴിയാത്ത തലമുറമാറ്റം ആണ് കർണാടകയിൽ

കർണാടകത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാധ്യമങ്ങളുടെയും, കോൺഗ്രസ്സ് – കമ്മ്യൂണിസ്റ്റ് പാർട്ടികൾ വല്ലാതെ സന്തോഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷെ അതെല്ലാം വെറുതെയാണ്. എന്താണ് കർണാടകയിൽ സംഭവിച്ചത്? കർണാടകയിൽ സ്ഥിരമായി ഒരു പാർട്ടി ജയിച്ച ചരിത്രമില്ല എന്നത് ഇത്തവണയും ആവർത്തിച്ചു എന്ന വളരെ സാധാരണ കാര്യമാണ് നടന്നത്. ബിജെപി സർക്കാർ തോൽവി അർഹിച്ചതുമാണ്. അത് പറയാൻ മടിക്കേണ്ട കാര്യവുമില്ല.

Breaking News മദ്രസയിൽ 17കാരി തൂങ്ങിമരിച്ചു, ബീമാപ്പള്ളി സ്വദേശി അസ്മിയ

വരും നാളേക്കുള്ള അതി ശക്തമായ വിജയങ്ങളുടെ അടിത്തറ പാകൽ ആണത്. സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത രാഷ്ട്രീയമാണ് അത്. ഒരു പുതിയ തലമുറ മാറ്റം ആണത്. ഈ പ്രസ്ഥാനം വരും 100 വർഷത്തേക്ക് ഈ മണ്ണിന്റെ സംരക്ഷണത്തിനായി നിലനിൽക്കുവാൻ ഒരു പുതിയ തലമുറക്ക് കൊടുത്ത പാഠം ആണത്. അത് മനസിലാക്കാൻ കോൺഗ്രസ്സ് – കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചെറിയ ബുദ്ധിക്ക് സാധിക്കില്ല. കർണാടക മാത്രമല്ല ഇന്ത്യയിൽ മുഴുവൻ നില നിൽക്കുന്ന ജാതി വോട്ടുകൾക്ക് തടയിടണം അതിനാലാണ് ജാതി സംഘടനകൾക്ക് തല കുനിക്കാത്തത്.

ഒരു രാഷ്ട്രീയ പ്രസ്ഥാനം നില നിൽക്കണമെങ്കിൽ ഏറ്റവും നല്ല കേഡർ നേതാക്കൾ ആ പ്രസ്ഥാനത്തിന് ഉണ്ടാകണം. ഉറപ്പാണ് ജഗദീഷ് ഷെട്ടരും, ലക്ഷ്മണൻ സാവധിയുമെല്ലാം പോയത് ഒരു പക്ഷെ തിരിച്ചടിയായേക്കാം. അത് അങ്ങനെ അറിയുകയും ചെയ്യാം. പക്ഷെ പ്രസ്ഥാനത്തിന്റെ തീരുമാനത്തോടൊപ്പം ശക്തമായി നില ഉറപ്പിക്കുന്ന പ്രവർത്തകരെയല്ലേ നല്ലൊരു നാളേക്ക് ആവശ്യം എന്ന ചോദ്യമാണ് അവിടെ പ്രസക്തമാവുന്നത്. അത് മാത്രമാണ് ബിജെപി അവിടെ പ്രാധാന്യം കൊടുത്തത്. ഒരു പരാജയം നേരിട്ടാലും അത് വരും നാളേക്കുള്ള അതി ശക്തമായ വിജയങ്ങളുടെ കാവ്യ രചനകൾക്ക് സാധ്യമാകും എങ്കിൽ ഇതിലും മനോഹരമായത് മറ്റെന്താണ്.

പാർട്ടി അധ്യക്ഷൻമാർക്ക് മുതൽ പ്രായ പരിധി നിശ്ചയിച്ച് പാർട്ടി ഏറ്റവും ശക്തമായിരിക്കുന്ന സമയത്ത് തന്നെ വരും തലമുറയെ വാർത്തെടുക്കുന്ന സമീപനം കൈ കൊണ്ട ലോകത്തിലെ ഏറ്റവും വലിയ ഈ ജനാധിപത്യ പ്രസ്ഥാനം കർണാടകയിൽ 70 ൽ അധികം പുതുമുഖങ്ങളെ പരീക്ഷിച്ചത് വെറുതെയല്ലെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം ഇല്ലാത്തവരാണ് ശീതീകരിച്ച മീഡിയ മുറികളിൽ ഇരുന്ന് കൈകൊട്ടി ചിരിച്ചു സന്തോഷിക്കുന്നത്.

തോൽവി അർഹിക്കുന്നവർ തന്നെയാണ് തോറ്റത്… ജയിച്ചത് ജനങ്ങളാണ്. എന്ത് അഴിമതിയും കെടുകാര്യസ്ഥതയും കാണിച്ചാലും കൂടെ നിൽക്കുന്ന വിവരംകെട്ട “പ്രബുദ്ധ” ജനതയല്ല തങ്ങൾ എന്ന് കർണാടക തെളിയിച്ചു. കർണാടകയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. പലരും അമിത് ഷായിൽ വിശ്വാസം ഉണ്ടെന്നൊക്കെ പോസ്റ്റ്‌ ഇടുന്നത് കണ്ടു. എന്തിനാണത്? ജനങ്ങളെ നോക്കി കൊഞ്ഞനം കുത്താനോ. ഒരേ ഒരു ആഗ്രഹം മാത്രമേ ഇനിയുള്ളു. ഭരണം പിടിക്കാൻ വേണ്ടി JDS നെ കൂട്ട് പിടിക്കാനും കോൺഗ്രസ്‌ MLA മാരെ ചാടിക്കാൻ നോക്കാനും ബിജെപി ശ്രമിക്കരുത്. ഭരണം കിട്ടരുത്. ശക്തമായി പ്രതിപക്ഷത്ത് തന്നെ ഇരിക്കണം. സംഘടന തലത്തിൽ പ്രവർത്തനം ശക്തമാകണം. അതാണ് ചെയ്യാൻ ഉള്ളത്. പിന്നെ ബിജെപി യുഗം അവസാനിച്ചു. മോദി യുഗം തീർന്നു. ഇനി പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ യുഗം. DK സൂപ്പർ ഹീറോ എന്നൊക്കെ ആഞ്ഞ് ആഞ്ഞ് തള്ളുന്നവരോട് ഒരു കാര്യം പറയാനുണ്ട്.

കേന്ദ്ര ബിജെപിക്ക് കർണാടക പോയാൽ രാജസ്ഥാൻ എന്ന് മാത്രമേ ഉള്ളു. ഇതേ കർണാടകയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും തന്നെ മുന്നേറുമെന്ന് ഒരു സംശയവും ആർക്കും വേണ്ട. ചില നാണംകെട്ടവർ തോൽക്കുമ്പോൾ തോറ്റത് ഞങ്ങളല്ല. ജനങ്ങളാണ്, വോട്ടിങ് മെഷിൻ ഹാക്ക് ചെയ്തു എന്നൊക്കെയുള്ള ഉളുപ്പില്ലായ്മ പറയുന്നതിനേക്കാൾ അന്തസ്സ് ജനങ്ങളുടെ വിധി അംഗീകരിക്കുക എന്നത് തന്നെയാണ്. കേരളത്തിൽ ഉൾപ്പടെ ജീവൻ സമർപ്പിച്ച അനേകം ബലിധാനികളുടെ ചോരയാൽ കെട്ടിപ്പടുത്ത സംരക്ഷണം ഉള്ള ഈ പ്രസ്ഥാനത്തിന് ഒരു കടുക്മണിയുടെ അത്ര പോലും ക്ഷീണം ഉണ്ടാക്കാൻ ഒരു തിരഞ്ഞെടുപ്പ് നിരീക്ഷകനും ഒരു മാധ്യമത്തിനും ഒരു എതിർ രാഷ്ട്രീയ പ്രസ്ഥാനത്തിനും ഒരിക്കലും കഴിയില്ല എന്നതാണ് സത്യം. സ്ഥാനമാനങ്ങൾക്ക് വേണ്ടി പാർട്ടി വിട്ട് പോയവർ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തിരിച്ചു വന്ന ചരിത്രമേ നാളിന്ന് വരെ സംഭവിച്ചിട്ടുള്ളു. ഇനിയും അങ്ങനയെ സംഭവിക്കുകയുള്ളു.