ഭാവിവധുവിനെ വാരിപ്പുണർന്ന് ചുംബിച്ച് കുടുംബവിളക്കിലെ പ്രതീഷ്

കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രീയതാരമായി മാറിയ നൂബിൻ ജോണിയുടെ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം താൻ വിവാഹിതനാകാൻ പോകുന്നുവെന്നാണ് നൂബിൻ സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്.

കാമുകിയെ വാരിപുണർന്ന് ചുംബിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിവാഹം സംബന്ധിച്ച വിവരങ്ങൾ നൂബിൻ പുറത്ത് വിട്ടത്. ആ​ഗസ്റ്റിൽ ഇരുവരും വിവാഹിതരാകും. അതേസമയം വധുവിന്റെ മുഖം നൂബിൻ പങ്കുവെച്ചിട്ടില്ല. കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രം, ആഗസ്റ്റിൽ വിവാഹം ഉണ്ടാകും എന്നാണ് വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച ഹാഷ് ടാഗുകളിലൂടെ നൂബിൻ പറയുന്നത്. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്.

കഴിഞ്ഞ വർഷമാണ് നൂബിൻ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്. ആള് ഡോക്ടറാണ്. അഞ്ച് അഞ്ചര വർഷമായി പ്രണയത്തിലാണ്. വിവാഹം ഒരു വർഷത്തിന് ശേഷം ഉണ്ടാവും’ എന്നാണ് നൂബിൻ അന്ന് പറഞ്ഞത്. ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം.അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും അഭിനയിരുന്നു. നിരവധി ആരാധകരാണ് പ്രതീഷിനുള്ളത്.