വടക്കൻ കേരളം ഭീകരവാദ ശൃംഖലകളുടെ താവളം, കേരളത്തിനുള്ളിൽ രണ്ടു കേരളമുണ്ട്-സുദീപ്‌തോ സെൻ

മുംബൈ. ഭീകരവാദ ശൃംഖലകളുടെ കേന്ദ്രമാണ് വടക്കന്‍ കേരളമെന്ന് ദി കേരള സ്‌റ്റോറി സിനിമയുടെ സംവിധാകന്‍ സുദീപ്‌തോ സെന്‍. ദക്ഷിണ കര്‍ണാടയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിന്റെ വടക്കന്‍ മേഖലയിവല്‍ ഭീകരവാദ ശക്തികള്‍ താവളമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഒരു ഭാഗം വളരെ മനോഹരമാണ്. എന്നാല്‍ കേരളത്തിന്റെ മറുഭാഗം ഭീകരനവാദ ശൃംഖലകളുടെ കേന്ദ്രാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം, കോഴിക്കോട്, കാസര്‍കോടും ഉള്‍പ്പെടുന്ന വടക്കന്‍ കേരളം ഭീകരവാദ ശൃംഖലയാണ്. കേരളത്തിനുള്ളില്‍ രണ്ട് കേരളുണ്ട്. ആദ്യത്തേത് മനോഹരമായ ഭൂപ്രകൃതികൊണ്ടും കളരിപയറ്റും നൃത്തവും കായലും കൊണ്ട് മനോഹരമായത്. എന്നാല്‍ രണ്ടാമത്തെ കേരളം ഭീകരവാദ ശക്തികളുടെ താവളമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാദങ്ങളില്‍ അകപ്പെട്ടിട്ടും 12 ദിവസം കൊണ്ട് 150 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ദി കേരള സ്റ്റോറി. 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറുകയാണ് സിനിമ. റിലീസിനെത്തി ഒമ്പതാം ദിനം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 11-ാം ദിനമായ തിങ്കളാഴ്ച ചിത്രം 10 കോടി രൂപയാണ് നേടിയത്.

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 5 നാണ് തിയേറ്ററുകളിലെത്തിയത്. 20 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോളിവുഡില്‍ വിപുല്‍ ഷായാണ് നിര്‍മിച്ചത്. കഴിഞ്ഞ ദിവസമാണ് അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം 200 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.