ഡോക്ടർ വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, ഓർഡിൻസിൽ മാറ്റം വരുത്തിയത് സ്വാഗതം ചെയ്ത് ഐഎംഎ

തിരുവനന്തപുരം. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാനുള്ള ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സ്വാഗതം ചെയ്ത് ഐഎംഎ. കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഓര്‍ഡിനസ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഈ നടപടി സുരക്ഷിതമായി ആത്മവിശ്വാസത്തോടെ ചികിത്സിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കും.

ഒപ്പം മികച്ച ചികിത്സ രോഗികള്‍ക്ക് നല്‍കാനും സഹായിക്കുമെന്ന് ഐഎംഎ പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതിയാകുന്നവര്‍ക്ക് ഏഴ് കൊല്ലംവരെ തടവും, ഒരു കൊല്ലത്തിനുള്ളില്‍ കോടതി വിധി വരാന്‍ പ്രത്യേക കോടതികളും രണ്ട് മാസത്തിനകം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കനുള്ള തീരുമാനവും ഐഎംഎ സ്വാഗതം ചെയ്തു.

കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ കുടുംബത്തിന നല്‍കേണ്ട നഷ്ടപരിഹാരം എത്രയും വേഗത്തില്‍ നല്‍കണമെന്നും സംഘട ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ആക്രമണങ്ങളും ആശുപത്രിക്ക് പുറത്തുള്ള ആക്രമണങ്ങളും നിയമപരിധിയില്‍ കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.