![ATROCITY AGAINST NURSE](https://thekarmanews.com/wp-content/uploads/2023/02/ATROCITY-AGAINST-NURSE.jpg)
കോഴിക്കോട് . നേഴ്സിങ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തും കൂട്ടാളിയും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ഇത് സംബന്ധിച്ച് കസബ പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്.
സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്തെന്നാണ് പരാതീയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടുപ്പിക്കുകയും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സുഹൃത്തും അയാളുടെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടി മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.