വനിതാ ടിടിആറിനെ ആക്രമിച്ച സംഭവം ; കോടതിയിൽ കീഴടങ്ങി അർജുൻ ആയങ്കി

തൃശ്ശൂർ: റെയിൽവേ വനിതാ ടിടിആറിനെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി കോടതിയിൽ കീഴടങ്ങി. തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതികൂടിയായ അർജുൻ ആയങ്കി ഇക്കഴിഞ്ഞ ജനുവരി 16-നാണ് ട്രെയിനിൽവെച്ച് വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയത്.

ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ആയങ്കി യാത്ര ചെയതത് പരിശോധക ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ വനിത പരിശോധകയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് അർജുൻ ആയങ്കിക്കെതിരെ ടിടിആർ കോട്ടയത്ത് പരാതി നൽകിയിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസ് കേസ് എടുത്തിരുന്നു.

കേസിൽ തൃശ്ശൂർ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആയെങ്കിയ്‌ക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാൾ തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2021-ൽ രാമനാട്ടുകാര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കിയുടെ പേര് ആദ്യം ഉയർന്നുവന്നത്. പ്രതിക്കെതിരെ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്