പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറണ്ട, കാരണം വ്യക്തമാക്കി ഒമര്‍ ലുലു

മലയാളികളുടെ പ്രിയ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയകളിലൂം ഏറെ സജീവമാണ് അദ്ദേഹം. ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനാകുന്ന ചിത്രം എന്നതാണ് പവര്‍ സ്റ്റാറിന്റെ വലിയ പ്രത്യേകത. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റും അതിന് ഒമര്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ‘പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറട്ടെ’, എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്.

‘പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറണ്ട, ആകെ നാല് കോടി ബജറ്റില്‍ ചെയ്യുന്ന പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറിയാല്‍ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി’, ഇങ്ങനെയാണ് സംവിധായകന്‍ ഒമര്‍ ലുലു മറുപടി നല്‍കിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഒമര്‍ ലുലു തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്.