ശിക്ഷ വിധിച്ച കോടതി ഉത്തരവിനെതിരെ തിരക്കുകൂട്ടി അപ്പീല്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി. രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം ശിക്ഷിച്ച് കോടതി ഉത്തരവ് ഇറങ്ങി ഒരാഴ്ച പിന്നിട്ടിട്ടും അപ്പീല്ഡ നല്‍കാതെ കോണ്‍ഗ്രസ്. 30 ദിവസത്തെ സാവകാശം വേണ്ടെന്നും ജയിലില്‍ പോകാമെന്നുമാണ് രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. ഇത് വഴി രാജ്യത്ത് അനുകൂലവികാരം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് രാഹുല്‍ ഗാന്ധി വിലയിരുത്തുന്നത്.

രണ്ട് വര്‍ഷം ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവില്‍ സ്്‌റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് രാഹുല്‍ നേതൃത്വത്തോട് പറയുന്നു. എന്നാല്‍ വിഷയത്തില്‍ കടുത്ത തീരുമാനം വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതതൃത്വത്തിന്റെ തീരുമാനം. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അപ്പീല്‍ നല്‍കാന്‍ രാഹുല്‍ സമ്മതിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.