ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം ചെമ്പിളാവിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ്-ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ആണ് മരിച്ചത്. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വച്ച് തിങ്കളാഴ്ച വൈകിട്ട് 4നാണ് സംഭവം.

കുഞ്ഞിന്റെ അമ്മ ശരണ്യയുടെ വസിതിയിൽ വച്ചാണ് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്. കുഞ്ഞ് കളിക്കുന്നതിനിടെ കുളിമുറിയിൽ എത്തുകയും ബക്കറ്റിലേക്ക് വീഴുകയുമായിരുന്നു.

അപകടത്തിൽപ്പെട്ടെന്ന് കണ്ടയുടൻ വീട്ടുകാർ കുഞ്ഞിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.