മണിപ്പൂരിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇംഫാല്‍. മണിപ്പൂരില്‍ കലാപകാരികളും സൈന്യനവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാങ്‌പൊക്പി ജില്ലയിലാണ് സംഭവം. കുക്കികളുടെ ഗ്രാമമായ ഹരോതെലില്‍ ആക്രമണം ഉണ്ടായതോടെ സൈന്യം ഇവിടെ എത്തുകയായിരുന്നു. വെടിവെപ്പ് രൂക്ഷമായതോടെ കൂടുതല്‍ സൈന്യം അവിടേക്ക് എത്തി.

വ്യാഴാഴ്ച രാവിലെ 9 മണിവരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. അതേസമയം കലാപം ഉണ്ടായ പ്രദേശത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുകയാണ്.